ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കാസര്‍കോട്: ബോവിക്കാനം മുതലപ്പാറയില്‍ ഗൃഹനാഥന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കി. മുതലപ്പാറയിലെ മണി (40)യാണ് തുങ്ങി മരിച്ചത്. ഭാര്യ സുഗന്ധിയെ (35) വെട്ടേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഇരുവരും കലഹിക്കല്‍ പതിവായിരുന്നുവെന്നും ഇതാണ് സംഭവത്തിന് കാരണമെന്നും പരിസരവാസികള്‍ ആദൂര്‍ പൊലീസിനോട് പറഞ്ഞു. മണിയുടെ മൃതദേഹം വൈകീട്ടോടെ കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുഗന്ധിയുടെ പരിക്ക് സാരമുള്ളതാണ്.

Related Articles
Next Story
Share it