ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു; നടുക്കുന്ന സംഭവം കോഴിക്കോട് കൊടിയത്തൂരില്‍

കോഴിക്കോട്: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ മുഹ്സിലയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ ഷഹീറിന്റെ മുറിയില്‍ നിന്നും ശബ്ദം കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു മാതാപിതാക്കള്‍ എഴുന്നേറ്റ് വന്ന് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീര്‍ വാതില്‍ തുറന്ന് പുറത്തേക്ക് […]

കോഴിക്കോട്: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി പഴംപറമ്പില്‍ മുഹ്സിലയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ ഷഹീറിന്റെ മുറിയില്‍ നിന്നും ശബ്ദം കേട്ട് തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു മാതാപിതാക്കള്‍ എഴുന്നേറ്റ് വന്ന് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹീര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ അടുത്ത വീടുകളിലുള്ള ബന്ധുക്കളെ വിളിച്ചുവരുത്തിയതോടെ ഷഹീര്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ മുറിക്കകത്ത് കയറിയപ്പോള്‍ മുഹ്സിലയെ കഴുത്തറുക്കപ്പെട്ട് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍തന്നെ ഇവര്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുറത്തേക്ക് ഓടിയ ഷഹീറിനെ ബന്ധുക്കള്‍ പിടികൂടി മുക്കം പൊലീസിന് കൈമാറി. മലപ്പുറം ഒതായി സ്വദേശിനിയാണ് കൊല്ലപ്പെട്ട മുഹ്സില. കഴിഞ്ഞദിവസമാണ് യുവതി സ്വന്തം വീട്ടില്‍നിന്ന് പഴംപറമ്പിലെ ഭര്‍തൃവീട്ടിലെത്തിയത്. വിവാഹത്തിനുശേഷം ഷഹീര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ആറു മാസം മുമ്പാണ് ഷഹീര്‍ മലപ്പുറം ഒതായി സ്വദേശിനി മുഹ്സിലയെ വിവാഹം ചെയ്തത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it