വീട്ടിനകത്ത് ഉറങ്ങിക്കിടന്നവീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു
പൈവളിഗെ: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. കുരുഡപദവിലെ പരേതനായ മാങ്കുവിന്റെ ഭാര്യ ചോമു(64)വാണ് മരിച്ചത്. ചോമുവും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി 12 മണിയോടെ ചോമു ഞെട്ടിയുണര്‍ന്ന് നിലവിളിച്ചതോടെ സഹോദരന്‍ നോക്കിയപ്പോള്‍ കൈയുടെ രണ്ടിടത്ത് കടിയേറ്റതായി മനസ്സിലായി. എന്താണ് കടിച്ചെതെന്ന് വ്യക്തമായിരുന്നില്ല. അയല്‍വാസികളെ വിളിച്ച് വരുത്തി വീട്ടില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ അടുക്കളയില്‍ മൂര്‍ഖന്‍ പാമ്പ് ചുരുണ്ട് കിടക്കുന്നതായി കണ്ടു. ചോമുവിനെ ഉടന്‍ തന്നെ ദേര്‍ളക്കട്ട ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പാമ്പിനെ ഫോറസ്റ്റ് […]

പൈവളിഗെ: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. കുരുഡപദവിലെ പരേതനായ മാങ്കുവിന്റെ ഭാര്യ ചോമു(64)വാണ് മരിച്ചത്. ചോമുവും സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി 12 മണിയോടെ ചോമു ഞെട്ടിയുണര്‍ന്ന് നിലവിളിച്ചതോടെ സഹോദരന്‍ നോക്കിയപ്പോള്‍ കൈയുടെ രണ്ടിടത്ത് കടിയേറ്റതായി മനസ്സിലായി. എന്താണ് കടിച്ചെതെന്ന് വ്യക്തമായിരുന്നില്ല. അയല്‍വാസികളെ വിളിച്ച് വരുത്തി വീട്ടില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ അടുക്കളയില്‍ മൂര്‍ഖന്‍ പാമ്പ് ചുരുണ്ട് കിടക്കുന്നതായി കണ്ടു. ചോമുവിനെ ഉടന്‍ തന്നെ ദേര്‍ളക്കട്ട ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പാമ്പിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഏകമകള്‍ അക്കു.