കാഞ്ഞങ്ങാട്: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കരിന്തളം കൊല്ലമ്പാറ മഞ്ഞളംകാട്ടെ എ. ജാനകിയമ്മ(76)യാണ് മരിച്ചത്.
നവംബര്‍ 25ന് രാവിലെ ഏട്ടരയോടെ മഞ്ഞളംകാട് വെച്ചാണ് അപകടമുണ്ടായത്. പെരിയങ്ങാനത്തെ വീട്ടിലേക്ക് ബസ് കയറാന്‍ പോകുമ്പോഴായിരുന്നു അപകടം. കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. മക്കള്‍: വിനയകുമാര്‍ (ബി.എസ്.എന്‍.എല്‍ കാസര്‍കോട്), ഗിരിജ കുമാരി, ഉഷാ കുമാരി. മരുമക്കള്‍: ഉണ്ണി രാജന് (റിട്ട. മിലിട്ടറി), സുധാകരന് (റിട്ട. ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയേറ്റ്). സഹോദരങ്ങള്‍: എ. ബാലന്, എ. പത്മനാഭന്, പരേതയായ നാരായണി.