തേങ്ങ പെറുക്കുന്നതിനിടെ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

കാഞ്ഞങ്ങാട്: വീടിന് സമീപത്തെ പറമ്പില്‍ നിന്ന് തേങ്ങ പെറുക്കുന്നതിനിടെ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. മാടക്കാലിലെ തെറ്റന്‍ കല്ല്യാണി (69) യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. മാടക്കാലിലെ പഴയകാല സി.പി.എം പ്രവര്‍ത്തകയും മഹിളാ അസോസിയേഷന്‍ വലിയപറമ്പ സൗത്ത് വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു കല്ല്യാണി. സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് കല്ല്യാണി ഇടിമിന്നലേറ്റ് വീഴുന്നത് കണ്ടത്. അവര്‍ നാട്ടുകാരെ വിവരമറിയിച്ചു. സ്ഥലത്തെ തെങ്ങുകളും ഇടിമിന്നലേറ്റ് കത്തിയ നിലയിലാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മകള്‍: ടി. […]

കാഞ്ഞങ്ങാട്: വീടിന് സമീപത്തെ പറമ്പില്‍ നിന്ന് തേങ്ങ പെറുക്കുന്നതിനിടെ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു.
മാടക്കാലിലെ തെറ്റന്‍ കല്ല്യാണി (69) യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.
മാടക്കാലിലെ പഴയകാല സി.പി.എം പ്രവര്‍ത്തകയും മഹിളാ അസോസിയേഷന്‍ വലിയപറമ്പ സൗത്ത് വില്ലേജ് കമ്മിറ്റി അംഗവുമായിരുന്നു കല്ല്യാണി. സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് കല്ല്യാണി ഇടിമിന്നലേറ്റ് വീഴുന്നത് കണ്ടത്. അവര്‍ നാട്ടുകാരെ വിവരമറിയിച്ചു.
സ്ഥലത്തെ തെങ്ങുകളും ഇടിമിന്നലേറ്റ് കത്തിയ നിലയിലാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മകള്‍: ടി. അജിത. മരുമകന്‍: പി.പി പ്രകാശന്‍ (തൃക്കരിപ്പൂര്‍ കടപ്പുറം). സഹോദരങ്ങള്‍: ടി. ലളിത (തടിയന്‍ കൊവ്വല്‍), ടി. സുമിത്ര മാടക്കാല്‍.

Related Articles
Next Story
Share it