കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു

ഉദുമ: മേല്‍പറമ്പിനടുത്ത് കട്ടക്കാല്‍ വളവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉദുമ ഉദയമംഗലം കിഴക്കേക്കരയിലെ പരേതനായ രാമന്റെ ഭാര്യ മാധവി(70)യാണ് മരിച്ചത്. കഴിഞ്ഞ 30ന് വൈകിട്ടാണ് അപകടം. ഓട്ടോഡ്രൈവര്‍ മധുവിന് പരിക്കേറ്റിരുന്നു. മാധവിയുടെ മകള്‍ പരിക്കേറ്റില്ല. മക്കള്‍: പുഷ്പലത, തങ്കമണി, ഹരിദാസ്, ജയശ്രി, ബിന്ദു, വിനോദ്, അംബിക. മരുമക്കള്‍: ശ്രീധരന്‍ പെള്ളക്കട, ഓമന കളനാട്, ഉപേന്ദ്രന്‍ കളനാട്, ശശിധരന്‍ കട്ടക്കാല്‍, ആതിര പൊയ്യക്കര, മുരളി കൊട്ടിലങ്ങാട്. സഹോദരങ്ങള്‍: നാരായണന്‍ […]

ഉദുമ: മേല്‍പറമ്പിനടുത്ത് കട്ടക്കാല്‍ വളവില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഉദുമ ഉദയമംഗലം കിഴക്കേക്കരയിലെ പരേതനായ രാമന്റെ ഭാര്യ മാധവി(70)യാണ് മരിച്ചത്. കഴിഞ്ഞ 30ന് വൈകിട്ടാണ് അപകടം. ഓട്ടോഡ്രൈവര്‍ മധുവിന് പരിക്കേറ്റിരുന്നു. മാധവിയുടെ മകള്‍ പരിക്കേറ്റില്ല. മക്കള്‍: പുഷ്പലത, തങ്കമണി, ഹരിദാസ്, ജയശ്രി, ബിന്ദു, വിനോദ്, അംബിക. മരുമക്കള്‍: ശ്രീധരന്‍ പെള്ളക്കട, ഓമന കളനാട്, ഉപേന്ദ്രന്‍ കളനാട്, ശശിധരന്‍ കട്ടക്കാല്‍, ആതിര പൊയ്യക്കര, മുരളി കൊട്ടിലങ്ങാട്. സഹോദരങ്ങള്‍: നാരായണന്‍ കൂട്ടക്കനി, കാരിച്ചി പാക്കം, പരേതരായ കുട്ട്യന്‍ കൂട്ടക്കനി, കുഞ്ഞിരാമന്‍ കൂട്ടക്കനി, ചുണ്ണുങ്ങന്‍ കൂട്ടക്കനി.

Related Articles
Next Story
Share it