വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം നഗരസഭാ മുന്‍ കൗണ്‍സിലറും സി.പി.എം. നേതാവുമായിരുന്ന പള്ളിക്കരയിലെ പരേതനായ എന്‍.അമ്പുവിന്റെ ഭാര്യ നാരായണി(70) യെയാണ് കാര്യങ്കോട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് നാരായണിയുടെ മൃതദേഹം മുണ്ടേമാട് പാലത്തിനു സമീപം കണ്ടെത്തിയത്. മനോവിഷമത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. മക്കള്‍: പ്രസന്നന്‍ (ചുമട്ടുതൊഴിലാളി നീലേശ്വരം), അരുണ പ്രഭ (കേരളാബാങ്ക് നീലേശ്വരം), പ്രസാദ് (വിമുക്തഭടന്‍), സിന്ധു (ചതുരകിണര്‍), അരവിന്ദന്‍ മാങ്ങാട്(നാടക പ്രവര്‍ത്തകന്‍).

കാഞ്ഞങ്ങാട്: വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം നഗരസഭാ മുന്‍ കൗണ്‍സിലറും സി.പി.എം. നേതാവുമായിരുന്ന പള്ളിക്കരയിലെ പരേതനായ എന്‍.അമ്പുവിന്റെ ഭാര്യ നാരായണി(70) യെയാണ് കാര്യങ്കോട് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് നാരായണിയുടെ മൃതദേഹം മുണ്ടേമാട് പാലത്തിനു സമീപം കണ്ടെത്തിയത്. മനോവിഷമത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു.
മക്കള്‍: പ്രസന്നന്‍ (ചുമട്ടുതൊഴിലാളി നീലേശ്വരം), അരുണ പ്രഭ (കേരളാബാങ്ക് നീലേശ്വരം), പ്രസാദ് (വിമുക്തഭടന്‍), സിന്ധു (ചതുരകിണര്‍), അരവിന്ദന്‍ മാങ്ങാട്(നാടക പ്രവര്‍ത്തകന്‍).

Related Articles
Next Story
Share it