മകനെ സ്‌കൂളിലേക്കയച്ച് ആസ്പത്രിയിലേക്ക് പോയ വീട്ടമ്മ തിരിച്ചെത്തിയില്ല; അന്വേഷണം ഊര്‍ജ്ജിതം
മഞ്ചേശ്വരം: മകനെ സ്‌കൂളിലേക്കയച്ച് മംഗളൂരുവിലെ ആയൂര്‍വേദ ആസ്പത്രിയിലേക്കെന്നു പറഞ്ഞു പോയ ഗള്‍ഫുകാരന്റെ ഭാര്യയെ കണ്ടെത്താനായില്ല. മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.പാവൂര്‍ സ്വദേശിനിയും മഞ്ചേശ്വരത്തെ ഫ്‌ളാറ്റില്‍ താമസക്കാരും തലശ്ശേരി സ്വദേശി ഹാരിസിന്റെ ഭാര്യയുമായ സാഹിദ (38)യെയാണ് കാണാതായത്. തിങ്കളാഴ്ച്ച രാവിലെ ഏക മകന്‍ അയാ (11)നെ സ്‌കൂളിലേക്കയച്ച ശേഷം ആയൂര്‍വേദ ആസ്പത്രിയിലേക്ക് ഡോക്ടറെ കാണാന്‍ പുറപ്പെട്ടതായിരുന്നു. പിന്നീട് തിരിച്ചെത്താതിനെ തുടര്‍ന്ന് ബന്ധുകള്‍ അന്ന് രാത്രി തന്നെ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മംഗളൂരു […]

മഞ്ചേശ്വരം: മകനെ സ്‌കൂളിലേക്കയച്ച് മംഗളൂരുവിലെ ആയൂര്‍വേദ ആസ്പത്രിയിലേക്കെന്നു പറഞ്ഞു പോയ ഗള്‍ഫുകാരന്റെ ഭാര്യയെ കണ്ടെത്താനായില്ല. മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
പാവൂര്‍ സ്വദേശിനിയും മഞ്ചേശ്വരത്തെ ഫ്‌ളാറ്റില്‍ താമസക്കാരും തലശ്ശേരി സ്വദേശി ഹാരിസിന്റെ ഭാര്യയുമായ സാഹിദ (38)യെയാണ് കാണാതായത്. തിങ്കളാഴ്ച്ച രാവിലെ ഏക മകന്‍ അയാ (11)നെ സ്‌കൂളിലേക്കയച്ച ശേഷം ആയൂര്‍വേദ ആസ്പത്രിയിലേക്ക് ഡോക്ടറെ കാണാന്‍ പുറപ്പെട്ടതായിരുന്നു. പിന്നീട് തിരിച്ചെത്താതിനെ തുടര്‍ന്ന് ബന്ധുകള്‍ അന്ന് രാത്രി തന്നെ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ മംഗളൂരു നെല്ലിക്കട്ട ടവറിന് സമീപം മൊബൈല്‍ സിഗ്‌നല്‍ കാണിച്ചിരുന്നു.
എന്നാല്‍ പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സാഹിദയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.