ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് വീട്ടമ്മ പോയത് ആണ്‍സുഹൃത്തിനൊപ്പം; ഇരുവരും ഗോവയില്‍ ഉള്ളതായി വിവരം

മുള്ളേരിയ: യുവതിയെ കാണാതായ സംഭവത്തില്‍ ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറഡുക്ക കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രഭാകരന്റെ ഭാര്യ ലക്ഷ്മിയെ(46)യെ കാണാതായ സംഭവത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ലക്ഷ്മി പിന്നീട് തിരിച്ചുവന്നിരുന്നില്ല. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പ്രഭാകരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ലക്ഷ്മി ശ്രീശഭട്ട് എന്നയാളോടൊപ്പം പോയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇരുവരും ഗോവയില്‍ ഉള്ളതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സൂചന […]

മുള്ളേരിയ: യുവതിയെ കാണാതായ സംഭവത്തില്‍ ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറഡുക്ക കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രഭാകരന്റെ ഭാര്യ ലക്ഷ്മിയെ(46)യെ കാണാതായ സംഭവത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ലക്ഷ്മി പിന്നീട് തിരിച്ചുവന്നിരുന്നില്ല. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പ്രഭാകരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ലക്ഷ്മി ശ്രീശഭട്ട് എന്നയാളോടൊപ്പം പോയതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇരുവരും ഗോവയില്‍ ഉള്ളതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചു. മുള്ളേരിയയില്‍ ഷോപ്പിംഗ് കോംപ്ലക്സും മറ്റുമുള്ള ശ്രീശയ്ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. വയനാട് സ്വദേശിയായ പ്രഭാകരന്‍ ഭാര്യ ലക്ഷ്മിയെയും കൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെള്ളൂരിലെത്തുകയും പിന്നീട് കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസമാരംഭിക്കുകയുമായിരുന്നു.
ലക്ഷ്മി ബെള്ളൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ശ്രീശയുമായി പരിചയപ്പെട്ടത്. തന്റെ തറവാട് വീട്ടില്‍ വിളക്ക് വെക്കാന്‍ ശ്രീശ പ്രഭാകരനെ ചുമതലപ്പെടുത്തിയിരുന്നു. ലക്ഷ്മി ഹോട്ടല്‍ ജോലി അവസാനിപ്പിച്ച് ശ്രീശയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഇതിനിടെയാണ് ശ്രീശയും ലക്ഷ്മിയും പ്രണയത്തിലായത്. വീടുവിട്ട ലക്ഷ്മി ശ്രീശയുടെ കാറില്‍ കയറി പോകുന്നത് ചിലരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.
ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് രണ്ടുപേരും ഒരുമിച്ച് നാടുവിട്ടതായി തെളിഞ്ഞത്. ലക്ഷ്മിയുടെ ഫോണ്‍ ആദ്യം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഫോണ്‍ ഓണ്‍ ചെയ്തതോടെയാണ് ഇവര്‍ ഉള്ള സ്ഥലം കണ്ടെത്താനായത്.

Related Articles
Next Story
Share it