മൊഗ്രാല്‍പുത്തൂര്‍: ന്യൂമോണിയ ബാധിച്ച് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ 15-ാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡണ്ടും മൊഗ്രാല്‍പുത്തൂര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടുമായ മൊഗ്രാല്‍പുത്തൂര്‍ സ്കൂള്‍ റോഡിലെ സി.പി അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ സൈനബ (58)യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് അസുഖം ബാധിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും പിന്നീട് നെഗറ്റീവായിരുന്നു.
പരേതനായ ബയലില്‍ അബ്ദുല്ലയുടേയും ബീഫാത്തിമയുടേയും മകളാണ്. മക്കള്‍: ഷംസുദ്ദീന്, സാബിറ, ഷംസീന, ഷഫീഖ്, ഷാഹുല്‍ഹമീദ്. മരുമക്കള്‍: ഖാദര്‍, റഹീം, റജീന, ഖൈറുന്നിസ, റിസ്വാന. സഹോദരങ്ങള്‍: ഹനീഫ, ഖാലിദ്, ഹമീദലി, നഫീസ, സുബൈദ.