ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കുമ്പള: ബൈക്കിടിച്ച് തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചിത്സലായിരുന്ന വീട്ടമ്മ മരിച്ചു. കുമ്പള കുണ്ടങ്കരടുക്കയിലെ പരേതരായ സുബ്ബഷെട്ടി കുഞ്ഞമ്മന്റെ മകളും പരേതനായ ബാബുവിന്റെ ഭാര്യയുമായ ചന്ദ്രാവതി (70) യാണ് മരിച്ചത്. 13ന് രാവിലെ നായിക്കാപ്പില്‍ ഒരു ക്ഷേത്രത്തില്‍ നാഗരപഞ്ചമി ദര്‍ശനം നടത്തിയതിന് ശേഷം വീട്ടിലേക്ക് നടന്നു വരുമ്പോള്‍ നായിക്കപ്പ് മൈയില്‍കല്ലില്‍ വെച്ച് അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ചന്ദ്രവതിനെ ആദ്യം കാസര്‍കോട്ടെ […]

കുമ്പള: ബൈക്കിടിച്ച് തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചിത്സലായിരുന്ന വീട്ടമ്മ മരിച്ചു. കുമ്പള കുണ്ടങ്കരടുക്കയിലെ പരേതരായ സുബ്ബഷെട്ടി കുഞ്ഞമ്മന്റെ മകളും പരേതനായ ബാബുവിന്റെ ഭാര്യയുമായ ചന്ദ്രാവതി (70) യാണ് മരിച്ചത്. 13ന് രാവിലെ നായിക്കാപ്പില്‍ ഒരു ക്ഷേത്രത്തില്‍ നാഗരപഞ്ചമി ദര്‍ശനം നടത്തിയതിന് ശേഷം വീട്ടിലേക്ക് നടന്നു വരുമ്പോള്‍ നായിക്കപ്പ് മൈയില്‍കല്ലില്‍ വെച്ച് അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ചന്ദ്രവതിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരിച്ചത്.

Related Articles
Next Story
Share it