തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പെര്‍മുദെ: തീ പൊള്ളലേറ്റ് കണ്ണൂര്‍ പെരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെര്‍മുദെ എടക്കാന കൊപ്പളയിലെ ഐത്തപ്പഗൗഡയുടെ ഭാര്യ ജാനകി (53) ആണ് മരിച്ചത്. 16ന് രാവിലെയാണ് വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പിടിച്ച് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

പെര്‍മുദെ: തീ പൊള്ളലേറ്റ് കണ്ണൂര്‍ പെരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെര്‍മുദെ എടക്കാന കൊപ്പളയിലെ ഐത്തപ്പഗൗഡയുടെ ഭാര്യ ജാനകി (53) ആണ് മരിച്ചത്.
16ന് രാവിലെയാണ് വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പിടിച്ച് പൊള്ളലേറ്റത്. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it