ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

മുളിയാര്‍: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു. മുളിയാര്‍ മജക്കാല്‍ പാത്തനടുക്കയിലെ ആനന്ദ റാവുവിന്റെ ഭാര്യയും കര്‍ണാടക ഗാളിമുഖയിലെ ദേവോജി റാവു-സരോജിനി ദമ്പതികളുടെ മകളുമായ പത്മാവതി (52)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. നാരമ്പാടിയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി എരിഞ്ചേരിയില്‍ ബസിറങ്ങുകയും അവിടെ നിന്ന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പുറപ്പെടുകയുമായിരുന്നു. അതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: മോഹിത, ഹര്‍ഷിത, ധന്യത, കിരണ്‍. മരുമക്കള്‍: നാരായണന്‍, ദീക്ഷിത്. സഹോദരങ്ങള്‍: പ്രേമ, […]

മുളിയാര്‍: ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു. മുളിയാര്‍ മജക്കാല്‍ പാത്തനടുക്കയിലെ ആനന്ദ റാവുവിന്റെ ഭാര്യയും കര്‍ണാടക ഗാളിമുഖയിലെ ദേവോജി റാവു-സരോജിനി ദമ്പതികളുടെ മകളുമായ പത്മാവതി (52)യാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. നാരമ്പാടിയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി എരിഞ്ചേരിയില്‍ ബസിറങ്ങുകയും അവിടെ നിന്ന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പുറപ്പെടുകയുമായിരുന്നു. അതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: മോഹിത, ഹര്‍ഷിത, ധന്യത, കിരണ്‍. മരുമക്കള്‍: നാരായണന്‍, ദീക്ഷിത്. സഹോദരങ്ങള്‍: പ്രേമ, ആനന്ദന്‍, ശേഖരന്‍, ഉദയ, പുഷ്പ, ജയ.

Related Articles
Next Story
Share it