മഞ്ചേശ്വരം: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു. ബാളിയൂരിലെ സുനിത (50) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് സുനാര എന്ന സ്ഥലത്ത് വെച്ച് മീഞ്ച പഞ്ചായത്തിന്റെ തൊഴിലുറപ്പ് ജോലിക്കിടെ തല കറക്കം അനുഭവപ്പെടുകയും പിന്നീട് കുഴഞ്ഞു വീഴുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മക്കള്‍: ഗോപാലകൃഷ്ണ, നിരിക്ഷ.