ക്ഷേത്രത്തില്‍ വിളക്ക് കത്തിക്കാന്‍ പോയ ഗൃഹനാഥന്‍ തീവണ്ടി തട്ടിമരിച്ചു

കുമ്പള: തറവാട് ക്ഷേത്രത്തിലേക്ക് വിളക്ക് കത്തിക്കാന്‍ പോയ ഗൃഹനാഥന്‍ തീവണ്ടി തട്ടി മരിച്ചു. നായിക്കാപ്പ് മുജഗാവ് ക്ഷേത്ര റോഡിലെ സുരേന്ദന്‍ ഗട്ടി (73) ആണ് മരിച്ചത്. കുമ്പള ബീച്ച് റോഡിലെ പടുമന ക്ഷേത്രത്തിലേക്ക് ഇന്നലെ വൈകിട്ട് അഞ്ചര മണിയോടെ വിളക്ക് കത്തിക്കാന്‍ പോകുമ്പോള്‍ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം വെച്ചാണ് തീവണ്ടി തട്ടിയത്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ചന്ദ്രവതി. മക്കള്‍: പത്മനാഭ, ഉദയകുമാര്‍, സുകുമാരന്‍, ലാവണ്യ. മരുമകന്‍: സതീഷന്‍.

Related Articles
Next Story
Share it