വീടിന് സമീപം സൂക്ഷിച്ച 25 ലിറ്റര്‍ മദ്യവുമായി ഗൃഹനാഥന്‍ അറസ്റ്റില്‍

ബദിയടുക്ക: വീടിന് സമീപം സൂക്ഷിച്ച 25 ലിറ്റര്‍ കര്‍ണാടക മദ്യവുമായി കാനത്തൂര്‍ പയോലത്തെ ചന്ദ്രനെ(50) ബദിയടുക്ക എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ. അനീഷ് കുമാര്‍ അറസ്റ്റ് ചെയ്തു. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പരിധിയിലെ ഏഴോളം അബ്കാരി കേസുകളില്‍ പ്രതിയാണ് ചന്ദ്രന്‍. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ്, ജോണ്‍സണ്‍ പോള്‍, മോഹന്‍ കുമാര്‍, ജനാര്‍ദ്ദനന്‍, വിനോദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it