പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു
പുത്തിഗെ: പട്ടാപ്പകല്‍ അധ്യാപകന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. പുത്തിഗെ സുബ്രായ ക്ഷേത്രത്തിന് സമീപം കുഞ്ഞിപദവിലെ അധ്യാപകന്‍ പ്രസാദ് റൈയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിന് വീട്ടുകാര്‍ വീട് അടച്ചു പോയ സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട്‌പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ വീടിനകത്ത് സൂക്ഷിച്ച അലമാരയുടെ താക്കോല്‍ കൈക്കലാക്കി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഇരുപത്തിമൂന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. പ്രസാദ് റൈയുടെ സഹോദരന്‍ മഞ്ചുനാഥയുടെ ഭാര്യ […]

പുത്തിഗെ: പട്ടാപ്പകല്‍ അധ്യാപകന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. പുത്തിഗെ സുബ്രായ ക്ഷേത്രത്തിന് സമീപം കുഞ്ഞിപദവിലെ അധ്യാപകന്‍ പ്രസാദ് റൈയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിന് വീട്ടുകാര്‍ വീട് അടച്ചു പോയ സമയത്താണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട്‌പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ വീടിനകത്ത് സൂക്ഷിച്ച അലമാരയുടെ താക്കോല്‍ കൈക്കലാക്കി അലമാരയില്‍ സൂക്ഷിച്ചിരുന്ന ഇരുപത്തിമൂന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. പ്രസാദ് റൈയുടെ സഹോദരന്‍ മഞ്ചുനാഥയുടെ ഭാര്യ സ്വാതിയുടെതാണ് സ്വര്‍ണ്ണം മോഷണം പോയത്. മഞ്ചുനാഥ വിദേശത്താണ്. സ്വാതിയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്തു.