മഞ്ചേശ്വരം: പൊസോട്ട് വ്യാപാരിയുടെ വീടിന്റെ വാതില്‍ തകര്‍ത്ത് 8 പവന്‍ സ്വര്‍ണ്ണാഭരണവും 3500 രൂപയും 8500 രൂപ വില വരുന്ന വാച്ചും കവര്‍ന്നു. ഉപ്പളയിലെ വ്യാപാരി പൊസോട്ട് ജുമാമസ്ജിദിന് സമീപത്തെ അബ്ദുല്‍ റസാക്കിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകിട്ട് വീട് പൂട്ടി ആസ്പത്രിലേക്ക് പോയതായിരുന്നു. രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടിന്റെ പിറകെ വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. താഴത്തെ നിലയിലെ അലമാരയില്‍ കൊളുത്തിയിരുന്ന താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്നാണ് പണവും സ്വര്‍ണാഭരണങ്ങളും വാച്ചും കവര്‍ന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഉച്ചയോടെ ഡോഗ് സ്‌ക്വാഡും വിരളടയാളവിധഗ്ദരും പരിശോധനക്കെത്തും.