മൊഗ്രാല്‍: വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവീട്ടില്‍ പോയ നേരത്ത് വാതില്‍ തകര്‍ത്ത് രണ്ടര പവന് സ്വര്‍ണ്ണാഭരണങ്ങളും 11,000 രൂപയും കവര്‍ന്നു. ചളിയങ്കോട് പള്ളിക്ക് സമീപത്തെ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുനീറും കുടുംബവും ഇന്നലെ വൈകിട്ട് വീട് പൂട്ടി സമീപത്തെ വീട്ടില്‍ പോയിരുന്നു. രാത്രി 8 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങളും പണവും കവര്‍ന്നതായി അറിയുന്നത്. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.