നീലേശ്വരത്ത് വീടിന് തീപിടിച്ചു
കാഞ്ഞങ്ങാട്: നീലേശ്വരം കോട്ടപ്പുറത്ത് വീട് കത്തി നശിച്ചു. കൊയമ്പുറം തോടിന്റെ എതിര്‍വശത്തുള്ള ബീച്ച ഖദിജയുടെ വീടാണ് കത്തിയത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. ഈ സമയത്ത് ഖദീജ വീട്ടിലുണ്ടായിരുന്നില്ല. തനിച്ചായതിനാല്‍ സമീപ വീടുകളിലാണ് രാത്രി കഴിയുന്നത്. വീട് പൂര്‍ണമായും കത്തിയനിലയിലാണ്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിനു കാരണം. കാഞ്ഞങ്ങാട്ടു നിന്നും അഗ്‌നിരക്ഷസേനയെത്തിയെങ്കിലും റോഡ് സൗകര്യത്തിന്റെ അപര്യാപ്ത തീ അണയ്ക്കുന്നതിന് തടസ്സമായി. തുടന്നു സമീപത്തെ കിണറില്‍ നിന്ന് വെള്ളം പമ്പ് […]

കാഞ്ഞങ്ങാട്: നീലേശ്വരം കോട്ടപ്പുറത്ത് വീട് കത്തി നശിച്ചു. കൊയമ്പുറം തോടിന്റെ എതിര്‍വശത്തുള്ള ബീച്ച ഖദിജയുടെ വീടാണ് കത്തിയത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. ഈ സമയത്ത് ഖദീജ വീട്ടിലുണ്ടായിരുന്നില്ല. തനിച്ചായതിനാല്‍ സമീപ വീടുകളിലാണ് രാത്രി കഴിയുന്നത്. വീട് പൂര്‍ണമായും കത്തിയനിലയിലാണ്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിനു കാരണം. കാഞ്ഞങ്ങാട്ടു നിന്നും അഗ്‌നിരക്ഷസേനയെത്തിയെങ്കിലും റോഡ് സൗകര്യത്തിന്റെ അപര്യാപ്ത തീ അണയ്ക്കുന്നതിന് തടസ്സമായി. തുടന്നു സമീപത്തെ കിണറില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. നീലേശ്വരം നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി, കൗണ്‍സിലര്‍ റഫീഖ് കോട്ടപ്പുറം തുടങ്ങിയവരും തീയണയ്ക്കാന്‍ നാട്ടുകാരോടൊപ്പം നേതൃത്വം നല്‍കി. പൊലീസ്, കെ.എസ്.ഇ.ബി ജീവനക്കാരുമുണ്ടായിരുന്നു.