ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു

കുമ്പള: ബംബ്രാണയില്‍ ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീടിന്റെ രണ്ടാം നില കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബംബ്രാണയിലെ റഷീദിന്റെ വീടാണ് കത്തി നശിച്ചത്. റഷീദിന്റെ കുടുംബം ഇന്നലെ രാത്രി 7 മണിയോടെ വീട് പൂട്ടി ഉപ്പള നയാബസാറിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ പരിസരവാസികള്‍ക്കാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഉപ്പള ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ.ടി. […]

കുമ്പള: ബംബ്രാണയില്‍ ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീടിന്റെ രണ്ടാം നില കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബംബ്രാണയിലെ റഷീദിന്റെ വീടാണ് കത്തി നശിച്ചത്. റഷീദിന്റെ കുടുംബം ഇന്നലെ രാത്രി 7 മണിയോടെ വീട് പൂട്ടി ഉപ്പള നയാബസാറിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ പരിസരവാസികള്‍ക്കാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു.
ഉപ്പള ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ.ടി. ജോര്‍ജ്, ഫയര്‍മാന്‍മാരായ ഇ.ടി. മുകേഷ്, രഞ്ജിത്, ഷിബു, വിപിന്‍, ഉണ്ണികൃഷ്ണന്‍, വിഷ്ണു, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്നു പിടിക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. വീട്ടിലെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കം കത്തി നശിച്ചു.

Related Articles
Next Story
Share it