പാലക്കുന്ന് മാതൃസമിതി നിര്‍മ്മിച്ച് നല്‍കുന്ന വീടിന് കുറ്റിയടിച്ചു

പാലക്കുന്ന്: അന്തിയുറങ്ങാന്‍ കൂടാരമില്ലാതെ പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളോടൊപ്പം പ്ലാസ്റ്റിക് ഷീറ്റിട്ട കൊച്ചു കൂരയില്‍ രണ്ട് പതിറ്റാണ്ടോളമായി ജീവിച്ചു പോരുന്ന ഉത്തമന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു നല്‍കും. പാലക്കുന്ന് കഴകം ക്ഷേത്ര മാതൃസമിതി അതിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായാണ് കഴക പരിധിയില്‍ സ്വന്തമായി വീടില്ലാത്ത നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ക്ഷേത്രഭരണ സമിതിയുടെ കേന്ദ്ര കമ്മിറ്റി അതിന് അംഗീകാരവും നല്‍കി. ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂര്‍(ഭാഗികം) പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന കഴക പരിധിയില്‍ […]

പാലക്കുന്ന്: അന്തിയുറങ്ങാന്‍ കൂടാരമില്ലാതെ പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളോടൊപ്പം പ്ലാസ്റ്റിക് ഷീറ്റിട്ട കൊച്ചു കൂരയില്‍ രണ്ട് പതിറ്റാണ്ടോളമായി ജീവിച്ചു പോരുന്ന ഉത്തമന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ചു നല്‍കും. പാലക്കുന്ന് കഴകം ക്ഷേത്ര മാതൃസമിതി അതിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായാണ് കഴക പരിധിയില്‍ സ്വന്തമായി വീടില്ലാത്ത നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. ക്ഷേത്രഭരണ സമിതിയുടെ കേന്ദ്ര കമ്മിറ്റി അതിന് അംഗീകാരവും നല്‍കി. ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂര്‍(ഭാഗികം) പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന കഴക പരിധിയില്‍ വീടില്ലാത്ത അര്‍ഹരായവരെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യം പ്രത്യേക കമ്മിറ്റിയിയെ ഏല്‍പിച്ചു. അവര്‍ തയ്യാറാക്കിയ ചുരുക്ക പട്ടികയില്‍ ചേറ്റുകുണ്ട് പ്രാദേശിക സമിതിയില്‍ അജാനൂര്‍ പഞ്ചായത്തിലെ ചിത്താരി കടപ്പുറത്തെ ഉത്തമന്റെ കുടുംബത്തിന്റെ പേരായിരുന്നു പ്രഥമ സ്ഥാനത്ത്. പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍ മക്കളോടൊപ്പം, അന്യനായ ഒരാള്‍ സമ്മതം മൂളിയ സ്ഥലത്തില്‍, രോഗിയായ ഉത്തമനും ഭാര്യയും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച മേല്‍ക്കൂരയ്ക്ക് കീഴിലാണ് താമസിക്കുന്നത്.
ഉത്തമന്റെ വീടിന്റെ കുറ്റി അടിക്കല്‍ ചടങ്ങ് ആചാര സ്ഥാനികരുടെയും ക്ഷേത്ര ഭരണ സമിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സാനിധ്യത്തില്‍ നടന്നു. വീട് പണി പൂര്‍ത്തിയാക്കാന്‍ ഒട്ടേറെ സുമനസുകള്‍ സഹായ വാഗ്ദാനങ്ങളുമായി മുന്നോട്ടു വന്നു. വീട് പണിയാന്‍ നാലു സെന്റ് സ്ഥലം വാങ്ങി നല്‍കിയത് ചേറ്റുകുണ്ട് പ്രാദേശിക സമിതിയായിരുന്നു. വീട് പണി കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ചെമ്മനാട് പഞ്ചായത്തില്‍ പള്ളിപ്പുറം കൂവത്തൊട്ടി പ്രാദേശിക സമിതിയില്‍പെടുന്ന കണ്ണോത്ത് മച്ചിനടുക്കത്തെ രോഹിണിക്ക് നല്‍കുന്ന, രണ്ടാമത്തെവീടിന്റെ കുറ്റിഅടിക്കല്‍ വൈകാതെ നടത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles
Next Story
Share it