കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഹോട്ടലിന്റെ ഷട്ടര്‍ തകര്‍ത്ത് മോഷണം

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെരുവത്ത് ഉബൈദ് സ്മാരകത്തിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന റോസ് ഗാര്‍ഡന്‍ ഹോട്ടലില്‍ മോഷണം. ഷട്ടര്‍ പൂട്ട് തകര്‍ത്ത നിലയിലാണ്. ഇന്ന് പുലര്‍ച്ചെ രണ്ടിനും നാലിനുമിടയിലാണ് മോഷണം നടന്നതെന്നാണ് വിവരം. അകത്തുണ്ടായിരുന്ന നാല് നേര്‍ച്ചപെട്ടികള്‍ മോഷണം പോയി. അയ്യായിരം രൂപയോളം ഉണ്ടായിരുന്നതായി പറയുന്നു. ഹോട്ടല്‍ ഉടമ കര്‍ണാടക പുത്തൂര്‍ സ്വദേശി അസീസ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി.

Related Articles
Next Story
Share it