ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടിന്റെ ഹോട്ടലിന് തീവെച്ചു

കുമ്പള: കുമ്പളയില്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജിന്റെ ഉടമസ്ഥതയിലുള്ള താജ് ഹോട്ടലിന്റെ ഷട്ടറിന് തീ വെച്ചു. ഹോട്ടലിന്റെ പിറകു വശത്തെ ഫ്ളക്സ് വര്‍ക്ക്സ് ഷോപ്പില്‍ നിന്ന് ഫ്ളക്സ് ബാനര്‍ കൊണ്ടുവന്ന് ഷട്ടറിന്റെ അടിയിലെ വിടവില്‍ കൂടി തള്ളി കയറ്റിയാണ് തീ വെച്ചത്. സമീപത്തെ കടയിലെ സി.സി ടി.വി. ക്യാമറയില്‍ തീ വെക്കുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല. സംഭവത്തെ കുറിച്ച് കുമ്പള പൊലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തില്‍ […]

കുമ്പള: കുമ്പളയില്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജിന്റെ ഉടമസ്ഥതയിലുള്ള താജ് ഹോട്ടലിന്റെ ഷട്ടറിന് തീ വെച്ചു. ഹോട്ടലിന്റെ പിറകു വശത്തെ ഫ്ളക്സ് വര്‍ക്ക്സ് ഷോപ്പില്‍ നിന്ന് ഫ്ളക്സ് ബാനര്‍ കൊണ്ടുവന്ന് ഷട്ടറിന്റെ അടിയിലെ വിടവില്‍ കൂടി തള്ളി കയറ്റിയാണ് തീ വെച്ചത്. സമീപത്തെ കടയിലെ സി.സി ടി.വി. ക്യാമറയില്‍ തീ വെക്കുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല. സംഭവത്തെ കുറിച്ച് കുമ്പള പൊലീസ് അന്വേഷണം നടത്തിവരികയാണ്.
സംഭവത്തില്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് ജില്ലാ സെക്രട്ടറി നാരായണന്‍ പൂജാരി, ട്രഷറര്‍ രാജന്‍ കളക്കര എന്നിവര്‍ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it