ഓണ്‍ലൈന്‍ ഭീമന്മാര്‍ ചെറുകിട ഹോട്ടല്‍ വ്യാപാര രംഗത്തെ പ്രതിസന്ധിയിലാക്കുന്നു-പൊതുവാള്‍

കാസര്‍കോട്: ഹോട്ടല്‍ വ്യാപാര രംഗത്തെ ഓണ്‍ലൈന്‍ ഭീമന്മാര്‍ ചെറുകിട ഹോട്ടല്‍ വ്യാപാര രംഗത്തെ പ്രതിസന്ധിയിലാക്കുന്നതായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ബാലകൃഷ്ണ പൊതുവാള്‍ അഭിപ്രായപ്പെട്ടു. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന്റെ ഭാഗമായി രാവിലെ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച് ഹോട്ടല്‍ ഉടമകള്‍ക്ക് വേണ്ടി നടന്ന സെമിനാര്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ജി. കെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് […]

കാസര്‍കോട്: ഹോട്ടല്‍ വ്യാപാര രംഗത്തെ ഓണ്‍ലൈന്‍ ഭീമന്മാര്‍ ചെറുകിട ഹോട്ടല്‍ വ്യാപാര രംഗത്തെ പ്രതിസന്ധിയിലാക്കുന്നതായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ബാലകൃഷ്ണ പൊതുവാള്‍ അഭിപ്രായപ്പെട്ടു. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിന്റെ ഭാഗമായി രാവിലെ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച് ഹോട്ടല്‍ ഉടമകള്‍ക്ക് വേണ്ടി നടന്ന സെമിനാര്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ജി. കെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഭക്ഷ്യ സുരക്ഷ ഓഫീസര്‍ മുസ്തഫ സംസാരിച്ചു. ജാഫര്‍ മലപുറം ഭക്ഷ്യ സുരക്ഷയെപ്പറ്റി ക്ലാസെടുത്തു.
ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാരായണ പൂജാരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രാജന്‍ കളക്കര വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.എച്ച്. അബ്ദുല്ല, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഐഡിയല്‍ മുഹമ്മദ്, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് യൂസഫ് ഹാജി, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് കെ. വസന്തകുമാര്‍, സെക്രട്ടറി അജേഷ് നുള്ളിപ്പാടി സംസാരിച്ചു.
ആരോഗ്യരംഗത്തെ കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കാസര്‍കോട് എയിംസ് അനുവദിക്കണമെന്നും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
പുതിയ ഭാരവാഹികളായി അബ്ദുല്ല താജ് (പ്രസിഡണ്ട്), യൂസഫ് ഹാജി നീലേശ്വരം (വര്‍ക്കിംഗ് പ്രസിഡണ്ട്), നാരായണ പൂജാരി (സെക്രട്ടറി), രാജന്‍ കളക്കര (ട്രഷറര്‍), മുഹമ്മദ് ഗസാലി, അജേഷ് നുള്ളിപ്പാടി (സംസ്ഥാന സമിതി അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജികെ പ്രകാശ് റിട്ടേണിങ് ഓഫീസര്‍ ആയിരുന്നു.

Related Articles
Next Story
Share it