ഹോസ്റ്റല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: ഹോസ്റ്റല്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കാറഡുക്ക ബോയ്‌സ് പ്രി-മെട്രിക് ഹോസ്റ്റല്‍ വാര്‍ഡന്‍ ബദിയടുക്ക ബൈക്കുഞ്ചയിലെ പരേതരായ മഹാലിംഗ പാട്ടാളി-ദേവകി ദമ്പതികളുടെ മകന്‍ പി. ചന്ദ്രന്‍(57) ആണ് മരിച്ചത്. ഇന്നലെ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാന്‍ ബദിയടുക്കയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ചെന്നതായിരുന്നു. സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണു. ഉടനെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: ഭവാനി. ഏകമകന്‍: ശ്രീകാന്ത്. സഹോദരങ്ങള്‍: ബാബു, കേശവ, സീതാരാമ, മാധവി, മനോരമ.

Related Articles
Next Story
Share it