ചെമനാട്: ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയ വിഷമത്തില്‍ തമിഴ്നാട് സ്വദേശിയായ യുവതി വിഷം കഴിച്ചുമരിച്ചു. കൊമ്പനടുക്കത്ത് താമസിക്കുന്ന മല്ലിക (27)യാണ് മരിച്ചത്. കുമ്പളയിലെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശ്രമം നടത്തിയപ്പോള്‍ ജാതകം ഒത്തുചേരാത്തത് പ്രശ്നമായി. വിവാഹം മുടങ്ങുമെന്നായപ്പോള്‍ യുവതി വിഷം കഴിക്കുകയായിരുന്നു. മംഗലാപുരത്തെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. ചെമനാട്ട് വര്‍ഷങ്ങളോളം ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന ശിവന്റെ മകളാണ്. ശിവന് ഇപ്പോള്‍ ഗള്‍ഫിലാണ്. തമിഴ്നാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചെമനാട്ടെത്തിയത്.