പുതിയ സര്‍ക്കാറില്‍ പ്രവാസലോകത്തിന്റെ പ്രതീക്ഷ
പുതിയ മന്ത്രിസഭയെ പ്രതീക്ഷയോടെയാണ് പ്രവാസി ലോകം നോക്കിക്കാണുന്നത്. പ്രവാസികള്‍ക്ക് കരുതലും ചേര്‍ത്തു വെക്കലും സമ്മാനിച്ച ഒന്നാം പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് ഭൂരിപക്ഷം പ്രവാസികളിലും ആഹ്ലാദം സൃഷ്ടിക്കുന്നുണ്ട്. പ്രവാസികളുടെ ക്ഷേമവും പുനരധിവാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപം കൊടുത്ത പല പദ്ധതികളും തുടര്‍ഭരണം ഉണ്ടാവുന്നതോടെ സജീവമാവുമെന്ന വിശ്വാസത്തിലാണ് പ്രവാസി സമൂഹം. പ്രളയം, കോവിഡ് തുടങ്ങി ആപത്തുകാലങ്ങളിലെല്ലാം പ്രവാസികളെ മറക്കാതിരിക്കാനും ഒന്നാം പിണറായി സര്‍ക്കാറിന് കഴിഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ കേരളത്തിലെത്തിയ പ്രവാസികള്‍ക്ക് പൊതുജനത്തില്‍ നിന്ന് കയ്‌പേറിയ […]
പുതിയ മന്ത്രിസഭയെ പ്രതീക്ഷയോടെയാണ് പ്രവാസി ലോകം നോക്കിക്കാണുന്നത്. പ്രവാസികള്‍ക്ക് കരുതലും ചേര്‍ത്തു വെക്കലും സമ്മാനിച്ച ഒന്നാം പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് ഭൂരിപക്ഷം പ്രവാസികളിലും ആഹ്ലാദം സൃഷ്ടിക്കുന്നുണ്ട്. പ്രവാസികളുടെ ക്ഷേമവും പുനരധിവാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപം കൊടുത്ത പല പദ്ധതികളും തുടര്‍ഭരണം ഉണ്ടാവുന്നതോടെ സജീവമാവുമെന്ന വിശ്വാസത്തിലാണ് പ്രവാസി സമൂഹം. പ്രളയം, കോവിഡ് തുടങ്ങി ആപത്തുകാലങ്ങളിലെല്ലാം പ്രവാസികളെ മറക്കാതിരിക്കാനും ഒന്നാം പിണറായി സര്‍ക്കാറിന് കഴിഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ കേരളത്തിലെത്തിയ പ്രവാസികള്‍ക്ക് പൊതുജനത്തില്‍ നിന്ന് കയ്‌പേറിയ […]
പുതിയ മന്ത്രിസഭയെ പ്രതീക്ഷയോടെയാണ് പ്രവാസി ലോകം നോക്കിക്കാണുന്നത്. പ്രവാസികള്‍ക്ക് കരുതലും ചേര്‍ത്തു വെക്കലും സമ്മാനിച്ച ഒന്നാം പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത് ഭൂരിപക്ഷം പ്രവാസികളിലും ആഹ്ലാദം സൃഷ്ടിക്കുന്നുണ്ട്. പ്രവാസികളുടെ ക്ഷേമവും പുനരധിവാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപം കൊടുത്ത പല പദ്ധതികളും തുടര്‍ഭരണം ഉണ്ടാവുന്നതോടെ സജീവമാവുമെന്ന വിശ്വാസത്തിലാണ് പ്രവാസി സമൂഹം. പ്രളയം, കോവിഡ് തുടങ്ങി ആപത്തുകാലങ്ങളിലെല്ലാം പ്രവാസികളെ മറക്കാതിരിക്കാനും ഒന്നാം പിണറായി സര്‍ക്കാറിന് കഴിഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ കേരളത്തിലെത്തിയ പ്രവാസികള്‍ക്ക് പൊതുജനത്തില്‍ നിന്ന് കയ്‌പേറിയ അനുഭവമാണുണ്ടായിരുന്നത് എന്നത് പറയാതെ വയ്യ. അത്തരം ഘട്ടങ്ങളില്‍ പ്രവാസികള്‍ നമ്മുടെ സഹോദരന്മാരാണ്, അവര്‍ക്ക് കേരളത്തിലേക്ക് കടന്നുവരാന്‍ തടസ്സങ്ങളില്ല എന്ന ഉറച്ച ശബ്ദം മുഴക്കിയ മുഖ്യമന്ത്രിയേയാണ് പലരും ഓര്‍ക്കുന്നത്. ക്ഷേമ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള ഭരണം കാഴ്ച വെച്ചതിനും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്നതിനും നിരവധി പ്രവാസ ക്ഷേമ കാര്യങ്ങള്‍ നടപ്പിലാക്കിയതിനും ലഭിച്ച സമ്മാനമാണ് ഇടത് മുന്നണിയുടെ തുടര്‍ വിജയമെന്ന് പറയാന്‍ കഴിയും. ലോക കേരളസഭ അടക്കമുള്ള സംരംഭങ്ങള്‍ പുതിയ ചിന്തയുടെ തുടക്കമായി കാണാനാവും. സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളും രൂപം കൊടുത്ത ഒട്ടനവധി പദ്ധതികളും ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഭരണതുടര്‍ച്ച ഉപകരിക്കുമെന്ന വിശ്വാസം പ്രവാസികള്‍ക്കുണ്ട്.
അതേസമയം പ്രവാസികള്‍ക്കായുള്ള പല പദ്ധതികളും പ്രഖ്യാപനങ്ങളും ഇപ്പോഴും ജലരേഖയായി നില്‍ക്കുകയാണ്. ഗള്‍ഫില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക എന്നത് അതില്‍പ്പെട്ടതാണ്. മഹാമാരി സൃഷ്ടിച്ച തൊഴില്‍ നഷ്ടപ്പെടല്‍ മൂലം നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം എവിടെയുമെത്താതെ കിടക്കുന്നുണ്ട്. ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രവാസി സൗഹൃദമാണെന്ന് വിലയിരുത്തപ്പെടുന്നു. പത്താമത്തെ ഖണ്ഡികയായി ചേര്‍ത്ത പ്രവാസിപുനരധിവാസം വിദേശത്ത് നിന്നും മടങ്ങിവരുന്ന പ്രവാസികളുടെ ലിസ്റ്റും ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തില്‍ ശേഖരിക്കുകയും ജില്ലാതല കര്‍മ്മ പരിപാടിയായി ക്രോഡീകരിക്കുകയും ചെയ്യുമെന്ന് വ്യക്തമാകുന്നു. പ്രവാസി ഡിവിഡന്റ് സ്‌കീമും പ്രവാസി ചിട്ടിയും കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും പ്രവാസി വ്യവസായ വാണിജ്യ സംരംഭകരുമായി സജീവ ബന്ധം പുലര്‍ത്തുന്നതിന് വേണ്ടി കേരള പ്രവാസി വാണിജ്യ ചേംബറുകള്‍ക്ക് രൂപം നല്‍കുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു.
1980 മുതലുള്ള കേരളത്തിന്റെ സാമ്പത്തിക കുതിപ്പിന് ഏറ്റവും നിര്‍ണായകമായ സംഭാവന പ്രവാസി മലയാളികളുടെ വിദേശ പണവരുമാനമാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ ഉണ്ടാവുമെന്ന് തന്നെയാണ് പ്രവാസികള്‍ കരുതുന്നത്.
പ്രവാസി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഉള്‍പ്പെടെ എല്ലാ തലങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ സംരക്ഷണമേകാനും കാലതാമസമില്ലാതെ പ്രശ്‌നപരിഹാരങ്ങളുണ്ടാക്കാനും വിദേശ-ഇന്ത്യന്‍ കാര്യങ്ങളില്‍ സൗകര്യങ്ങളേര്‍പ്പെടുത്തുക, പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കുക, വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്ന് പ്രവാസിക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും ചൂഷണങ്ങളും തടയാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുക, പ്രവാസികളുടെ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുക, പ്രത്യേകമായി പ്രവാസികാര്യവകുപ്പ് തന്നെ രൂപവല്‍ക്കരിച്ച് ഒരു മന്ത്രിക്ക് ചുമതല നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കേണ്ടവയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവാസികളുടെ മക്കള്‍ക്കും കേരളത്തിലുള്ളവര്‍ക്ക് നല്‍കുന്ന ആനുകൂല്യം നല്‍കാന്‍ നടപടി ഉണ്ടാവണം. നിലവില്‍ എന്‍.ആര്‍.ഐ. ക്വാട്ടയില്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. ഈ അവസ്ഥ മാറണം. മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ കൂടി മുഖ്യമന്ത്രി ഏറ്റെടുത്തത് പ്രവാസലോകത്ത് ചര്‍ച്ചയായി. വി. അബ്ദുല്‍റഹ്‌മാന് പ്രവാസി വകുപ്പ് നല്‍കുമെന്നായിരുന്നു ആദ്യ സൂചന.
30 ലക്ഷത്തിലധികം ആളുകളാണ് കേരളത്തില്‍ നിന്ന് പുറത്തുപോയി ജീവിത മാര്‍ഗ്ഗം കണ്ടെത്തിയിട്ടുള്ളത്. കേരള ജനസംഖ്യയുടെ നല്ലൊരു ശതമാനം വരുന്ന ഈ വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സവിശേഷ ശ്രദ്ധ നല്‍കേണ്ട കാര്യമാണ്. ഒരുവര്‍ഷത്തിനിടെ എട്ടുലക്ഷത്തോളം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയെന്നാണ് ചില കണക്കുകള്‍ പറയുന്നത്. കേരളത്തിന്റെ വികസനമുന്നേറ്റത്തില്‍ പങ്കാളികളാക്കി റീബില്‍ഡ് കേരള പോലുള്ള പദ്ധതിയിലൂടെ മുന്നോട്ട് കൊണ്ടുപോകാനാവും.
ഇത്തരം കാര്യങ്ങളില്‍ സവിശേഷ ശ്രദ്ധ നല്‍കുന്നതിന് പ്രവാസികള്‍ക്ക് പ്രത്യേകമായി ഒരു വകുപ്പ് മന്ത്രി ഉണ്ടാകുന്നതിലൂടെ സാധിക്കുമെന്നാണ് പറഞ്ഞുവരുന്നത്. കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ നടുവിലാണ് പ്രവാസികള്‍ ഇപ്പോഴും. ഈ കാലഘട്ടത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും അതിജീവിക്കാന്‍ ഉതകുന്ന കൂടുതല്‍ പദ്ധതികള്‍ക്ക് ഈ അവസരത്തില്‍ മുഖ്യമന്ത്രി രൂപം കൊടുക്കേണ്ടതുണ്ട്.