റമദാന് പുണ്യപൂക്കാലം വന്നെത്തി
പരിശുദ്ധിയും പരിപാവനവും പുണ്യങ്ങളാല്‍ ധന്യമാക്കപ്പെട്ടതുമായ റമദാന് മാസം സമാഗതമായി. ചെയ്തു കൂട്ടിയ പാപങ്ങളെല്ലാം കഴുകിക്കളയാനുള്ള വിശുദ്ധമാക്കപ്പെട്ട മാസം. അനുഗ്രഹീതവും പുണ്യവും ഭയഭക്തി നിര്‍ഭരവും കൊണ്ട് ആരാധനാ കര്‍മ്മങ്ങള്‍ വിപുലീകരിക്കുകയും ആത്മീയമായി അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ (പാപ മോചനം) ചെയ്ത് യഥാര്‍ത്ഥ മുഅ്മിനായി ജീവിക്കുകയും ചെയ്യുക എന്നതാണ് ഈ മാസത്തിന്റെ ഗുണപരമായ പ്രത്യേകത. ശഅബാനും ശവ്വാലിനുമിടയിലെ അതിപ്രധാനമായ മാസമാണ് റമദാന്. പരിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസം കൂടിയാണ്. ആത്മീയമായി കര്‍മ്മങ്ങളും ദാനധര്‍മ്മങ്ങളും അധികരിപ്പിച്ച് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കി തെറ്റ് കുറ്റങ്ങളില്‍ […]
പരിശുദ്ധിയും പരിപാവനവും പുണ്യങ്ങളാല്‍ ധന്യമാക്കപ്പെട്ടതുമായ റമദാന് മാസം സമാഗതമായി. ചെയ്തു കൂട്ടിയ പാപങ്ങളെല്ലാം കഴുകിക്കളയാനുള്ള വിശുദ്ധമാക്കപ്പെട്ട മാസം. അനുഗ്രഹീതവും പുണ്യവും ഭയഭക്തി നിര്‍ഭരവും കൊണ്ട് ആരാധനാ കര്‍മ്മങ്ങള്‍ വിപുലീകരിക്കുകയും ആത്മീയമായി അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ (പാപ മോചനം) ചെയ്ത് യഥാര്‍ത്ഥ മുഅ്മിനായി ജീവിക്കുകയും ചെയ്യുക എന്നതാണ് ഈ മാസത്തിന്റെ ഗുണപരമായ പ്രത്യേകത. ശഅബാനും ശവ്വാലിനുമിടയിലെ അതിപ്രധാനമായ മാസമാണ് റമദാന്. പരിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസം കൂടിയാണ്. ആത്മീയമായി കര്‍മ്മങ്ങളും ദാനധര്‍മ്മങ്ങളും അധികരിപ്പിച്ച് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കി തെറ്റ് കുറ്റങ്ങളില്‍ […]
പരിശുദ്ധിയും പരിപാവനവും പുണ്യങ്ങളാല്‍ ധന്യമാക്കപ്പെട്ടതുമായ റമദാന് മാസം സമാഗതമായി. ചെയ്തു കൂട്ടിയ പാപങ്ങളെല്ലാം കഴുകിക്കളയാനുള്ള വിശുദ്ധമാക്കപ്പെട്ട മാസം. അനുഗ്രഹീതവും പുണ്യവും ഭയഭക്തി നിര്‍ഭരവും കൊണ്ട് ആരാധനാ കര്‍മ്മങ്ങള്‍ വിപുലീകരിക്കുകയും ആത്മീയമായി അല്ലാഹുവിനോട് ഇസ്തിഗ്ഫാര്‍ (പാപ മോചനം) ചെയ്ത് യഥാര്‍ത്ഥ മുഅ്മിനായി ജീവിക്കുകയും ചെയ്യുക എന്നതാണ് ഈ മാസത്തിന്റെ ഗുണപരമായ പ്രത്യേകത. ശഅബാനും ശവ്വാലിനുമിടയിലെ അതിപ്രധാനമായ മാസമാണ് റമദാന്. പരിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ട മാസം കൂടിയാണ്. ആത്മീയമായി കര്‍മ്മങ്ങളും ദാനധര്‍മ്മങ്ങളും അധികരിപ്പിച്ച് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കി തെറ്റ് കുറ്റങ്ങളില്‍ നിന്നും മോചനം നേടി പരലോകത്തേക്കുള്ള മാര്‍ഗം സന്തോഷപൂര്‍ണ്ണമാക്കുകയും ചെയ്യാനുള്ള ഏറ്റവും പവിത്രതയേറിയ മാസമാണ് റമദാന്. ആരാധനാ കര്‍മ്മങ്ങളിലൂടെ തൂവല്‍ പോലെ ലോലമായ മനസാക്കി മാറ്റാന്‍ കഴിയണം. ആത്മഹര്‍ഷവും ചൈതന്യവും കൊണ്ട് ധന്യമാക്കേണ്ടതുണ്ട്. റജബ് മാസം നമ്മില്‍ നിന്നും പിരിഞ്ഞു പോയപ്പോള്‍ ശഅബാന്‍ കടന്നുവന്നു. ലോക മുസ്ലീംങ്ങള്‍ റമദാനെ വരവേല്‍ക്കുന്നതിന് വേണ്ട തയ്യാറെടുപ്പിലായി. പള്ളികളും വീടുകളും കഴുകി വൃത്തിയാക്കി പുണ്യങ്ങളുടെ പൂക്കാലമായ റമദാന് സ്വാഗതമോതി കാത്തിരുന്നു. ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷം ഒരു അതിഥിയായി റമദാന് വന്നണഞ്ഞപ്പോള്‍ മുസ്ലീം ഉമ്മത്തിന്റെ ഹൃദയാന്തരങ്ങള്‍ കുളിരലിയുകയായിരുന്നു.
കര്‍മ്മ രംഗത്ത് സജീവമാകണമെന്ന ദൃഢനിശ്ചയം മനസിലുണ്ടായാല്‍ ദുര്‍ബലമായ അഭിപ്രായങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. അതാണ് മുഅ്മിനായ മനുഷ്യന്റെ ആരാധനാ നിരതയുടെ നേര്‍വഴി. റമദാന് മാസത്തിലെ കര്‍മ്മങ്ങള്‍ കൊണ്ട് ജീവിതത്തെ അലങ്കൃതമാക്കാന്‍ സാധിച്ചാല്‍ അതൊരു വലിയ വിജയമായിരിക്കും. ശക്തമായ തീരുമാനത്താല്‍ വലിയൊരു മാറ്റങ്ങള്‍ സൃഷ്ടിക്കാം. പതിനൊന്ന് മാസങ്ങള്‍ പകലന്തിയോളം ഭക്ഷണ വിഭവങ്ങളാല്‍ വയര്‍ നിറച്ചുനടന്ന നമ്മള് പകല്‍ സമയം മുഴുവനും പട്ടിണി കിടന്ന് നോമ്പ് മുറിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടൊഴിഞ്ഞ് ആരാധനാ കര്‍മ്മങ്ങളില്‍ പ്രാപ്തരായി മാറേണ്ടതായിട്ടുണ്ട്. റജബിലേയും ശഅബാനിലേയും സുന്നത്ത് നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ സത്യവിശ്വാസികളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുകയും അതിലൂടെ റമദാന് മാസത്തിലെ മുപ്പത് ദിനങ്ങളിലെ നോമ്പനുഷ്ഠിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു. മുപ്പത് ദിവസത്തെ നോമ്പ് അഥവാ വ്രതാനുഷ്ഠാനം കൊണ്ട് മനുഷ്യശരീരത്തിലെ രോഗങ്ങളെ മായ്ച്ചു കളയുകയും ആരോഗ്യപുഷ്ടിയുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ഇസ്ലാമിക ചരിത്രം നമ്മെ പഠിപ്പിച്ചത് ശാസ്ത്രം ഇന്ന് തലകുലുക്കി സമ്മതിക്കുന്നു. വിശ്വാസികള്‍ നിര്‍ബന്ധമായും പ്രാവര്‍ത്തികമാക്കേണ്ട മറ്റൊരു കാര്യമാണ് സകാത്ത്. സകാത്തിന് ഏറെ പ്രധാന്യം കല്‍പ്പിക്കുന്ന മാസം കൂടിയാണ് റമദാന്. ഒരു സക്കാത്ത് തന്റെ ഔദാര്യമായി കണക്കു കൂട്ടി കൊടുക്കന്‍ പാടില്ല.
റമദാനിലെ ലൈലത്തുല്‍ ഖദ്ര് ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും നിര്‍ണ്ണയത്തിന്റെ ദിനവുമാണ്. ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠതയുള്ള ദിനമാണ് ലൈലത്തുല്‍ ഖദ്ര്. റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളാണ് ലൈലത്തുല്‍ ഖദ്റിനെ നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളത്. അതിനെ കാത്തിരിക്കാനാണ് പ്രവാചകന് നമ്മളോട് കല്‍പ്പിച്ചിട്ടുള്ളത്. റമദാന് ഇരുപത്തിയേഴാം രാവിലാണ് ലൈലത്തുല്‍ ഖദ്ര് പ്രത്യക്ഷപ്പെടുന്നതെന്ന് ഹദീസ് ഉദ്ധരിക്കുന്നുണ്ട്. ഇതില്‍ പല അഭിപ്രായങ്ങളുമുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹവും സാമീപ്യവും കൈമുതലാക്കാന് കൊതിച്ച്, ഹൃദയം ശുദ്ധിയാക്കി ഭക്തിപൂര്‍വ്വം പള്ളിയില്‍ ഇരിക്കലാണ് ഇഅ്തികാഫ്. ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ച് ആരാധനാ കര്‍മ്മങ്ങളും ഖുര്‍ആന്‍ പാരായണവും ദിക്റുകളിലും പ്രാര്‍ത്ഥനകളിലും മുഴുകി പള്ളിയില്‍ കഴിഞ്ഞു കൂടുകയാണ് ഇതിന്റെ ഉദ്ദേശ്യം. ആരാധനാ കര്‍മ്മങ്ങളില്‍ മനസും ശരീരവും ഏക ഇലാഹിനു മുന്നില്‍ സമര്‍പ്പിച്ച് പാപമോചനത്തിനായി തേടുകയും മുഅ്മിനായി ജീവിക്കാനുമുള്ള അവസരം തേടുകയുമാണ് റമദിനില് വിശ്വാസി ചെയ്യേണ്ടത്. ആത്മസമര്‍പ്പണത്തിന്റെ സംതൃപ്തി നുകര്‍ന്ന് ആരാധനാ കര്മ്മങ്ങളിലലിഞ്ഞ് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാന്‍ ഇനിയും ഒരുപാട് റമദാന് നമുക്ക് അനുഗ്രഹമായി വരട്ടെ.
-മുഹമ്മദലി നെല്ലിക്കുന്ന്