വേട്ടയാടപ്പെട്ടവരുടെ ചരിത്രം പാഠ്യവിഷയമാക്കണം-ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള

കാസര്‍കോട്: അടിയന്തരവാസ്ഥക്കാലത്ത് ഈ രാജ്യത്ത് നടന്ന ജനാധിപത്യ വിരുദ്ധ നടപടികളും മനുഷ്യാവകാശ ലംഘനങ്ങളും അതിനെ തുടര്‍ന്നുണ്ടായ പീഡനങ്ങളുമൊക്കെ പാഠമാകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ടും അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി. രവീന്ദ്രന്‍ രചിച്ച 'അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടക്കണ്ണി റോഡിലെ ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘാടക […]

കാസര്‍കോട്: അടിയന്തരവാസ്ഥക്കാലത്ത് ഈ രാജ്യത്ത് നടന്ന ജനാധിപത്യ വിരുദ്ധ നടപടികളും മനുഷ്യാവകാശ ലംഘനങ്ങളും അതിനെ തുടര്‍ന്നുണ്ടായ പീഡനങ്ങളുമൊക്കെ പാഠമാകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ടും അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി. രവീന്ദ്രന്‍ രചിച്ച 'അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടക്കണ്ണി റോഡിലെ ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.എം ഹെരള അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. കെ. രാജ്‌ഗോപാല്‍ സ്വാഗതം പറഞ്ഞു. ബി.ജെ.പി ദേശീയ സമിതിയംഗം കെ. രാമന്‍ പിള്ള, ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്‍, ആര്‍.എസ്.എസ് കേരള പ്രാന്തിയ സഹകാര്യവാഹക് കെ.പി രാധാകൃഷ്ണന്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍, അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ. ശിവദാസന്‍, ജനറല്‍ സെക്രട്ടറി ആര്‍. മോഹനന്‍ സംസാരിച്ചു. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം കെ. സതീഷ് ചന്ദ്രഭണ്ഡാരി നന്ദി പറഞ്ഞു.

Related Articles
Next Story
Share it