കുമ്പള: ആരിക്കാടി പാറസ്ഥാന റോഡില്‍ ജനറല്‍ ജി.ബി. എല്‍.പി സ്കൂളിന് പിറകുവശം കുന്നിടിഞ്ഞ് വലിയ പാറക്കല്ല് തൊട്ടടുത്ത വഴിയില്‍ വീണു. വാഹനങ്ങളിലും കാല്‍നടയായും നിരവധി ആളുകള്‍ പോകുന്ന വഴിയാണിത്. കുന്നിടിഞ്ഞു വീഴുമ്പോള്‍ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഫ്ളാറ്റ് സമുച്ചയങ്ങളിലേക്കടക്കം നിരവധി വീടുകളിലേക്കുള്ള വഴികൂടിയാണ്. കുന്നിന് മുകളിലെ വിദ്യാലയ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലുമാണ്. കഴിഞ്ഞ ആഴ്ചയും കുന്നിടിച്ചില്‍ ഉണ്ടായിരുന്നു.