ചെര്‍ക്കള-കല്ലടുക്ക റോഡിലെ സാറടുക്കയില്‍ കുന്നിടിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു

പെര്‍ള: കനത്ത മഴയെ തുടര്‍ന്ന് റോഡരികിലെ കുന്നിടിഞ്ഞു. മണ്ണ് റോഡിലേക്ക് നിലംപൊത്തി. ഗതാഗതം തടസ്സപ്പെട്ടു. കുന്നിടിച്ചിലുണ്ടായ സമയത്ത് കടന്ന് പോയ ഒരു ബൈക്ക് മണ്ണിനടിയിപ്പെട്ടുവെങ്കിലും യാത്രക്കാരന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെര്‍ക്കള-കല്ലടുക്ക അന്തസംസ്ഥാന പാതയില്‍ കര്‍ണ്ണാടക അതിര്‍ത്തിയിലെ സാറടുക്ക റോഡരികിലെ കൂറ്റന്‍ കുന്നാണ് നിലംപൊത്തിയത്. കേരള-കര്‍ണ്ണാടക അന്തര്‍സംസ്ഥാന പാതയായതിനാല്‍ ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്. റോഡില്‍ കുന്നിടിഞ്ഞ് മണ്ണ് റോഡില്‍ പതിഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. കാസര്‍കോട് നിന്നും പുത്തൂരിലേക്ക് സര്‍വ്വീസ് […]

പെര്‍ള: കനത്ത മഴയെ തുടര്‍ന്ന് റോഡരികിലെ കുന്നിടിഞ്ഞു. മണ്ണ് റോഡിലേക്ക് നിലംപൊത്തി. ഗതാഗതം തടസ്സപ്പെട്ടു. കുന്നിടിച്ചിലുണ്ടായ സമയത്ത് കടന്ന് പോയ ഒരു ബൈക്ക് മണ്ണിനടിയിപ്പെട്ടുവെങ്കിലും യാത്രക്കാരന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെര്‍ക്കള-കല്ലടുക്ക അന്തസംസ്ഥാന പാതയില്‍ കര്‍ണ്ണാടക അതിര്‍ത്തിയിലെ സാറടുക്ക റോഡരികിലെ കൂറ്റന്‍ കുന്നാണ് നിലംപൊത്തിയത്. കേരള-കര്‍ണ്ണാടക അന്തര്‍സംസ്ഥാന പാതയായതിനാല്‍ ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്. റോഡില്‍ കുന്നിടിഞ്ഞ് മണ്ണ് റോഡില്‍ പതിഞ്ഞതോടെ ഗതാഗതം തടസ്സപ്പെട്ടു. കാസര്‍കോട് നിന്നും പുത്തൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ അഡ്ക്കസ്ഥലയില്‍ നിന്നും തിരിച്ചു വിട്ടു. മണ്ണിടിച്ചലിന് മുന്‍പ് കടന്ന് പോയ ബസ് സാറടുക്ക ഗേറ്റിന് സമീപം നിര്‍ത്തിയിട്ടു. മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള സംവിധാനം ചെയ്യുന്നുണ്ടെങ്കിലും മഴ അതിന് തടസ്സമാകുന്നു. കുന്നിന്‍ ചെരുവില്‍ നിന്ന് കുത്തിയൊഴുകുന്ന വെള്ളം മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുടെ ഒഴുകുന്നത് കാരണം മണ്ണ് വീണ്ടും ഇടിഞ്ഞുകൊണ്ടിരിക്കുന്നു. മാത്രവുമല്ല വീതി കുറഞ്ഞതും വളവുള്ള റോഡായതിനാല്‍ വാഹനങ്ങള്‍ തിരിച്ച് വിടാനുള്ള സംവിധാനം ഇല്ലാതെ അധികൃതര്‍ പ്രയാസപെടുകയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പുത്തൂരിലേക്കും ബംഗളൂരുവിലേക്കും പോകാന്‍ ആശ്രയിക്കുന്ന റോഡാണിത്. അത്‌കൊണ്ട് തന്നെ പല വാഹനങ്ങളും പാതിവഴിയില്‍ കുടുങ്ങി. റോഡില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് അടിയന്തിരമായും ഗതാഗതം പുനഃസ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് കര്‍ണ്ണാടക പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.

Related Articles
Next Story
Share it