ശ്രീറാം വെങ്കിട്ടരാമനെതിരായ കേസില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചിന്റേയാണ് നടപടി. ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയക്കും.വിചാരണ കോടതി ശ്രീറാമിന്റെ വിടുതല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ സംഭവം നടന്ന ദിവസം അദ്ദേഹത്തെ ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴിയെ ഗൗരവമായി പരിഗണിച്ചിരുന്നില്ലെന്ന് പ്രോസിക്യൂട്ടഷന്‍ ചൂണ്ടിക്കാട്ടി. ആസ്പത്രി ജീവനക്കാരുടെ […]

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചിന്റേയാണ് നടപടി. ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയക്കും.
വിചാരണ കോടതി ശ്രീറാമിന്റെ വിടുതല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ സംഭവം നടന്ന ദിവസം അദ്ദേഹത്തെ ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴിയെ ഗൗരവമായി പരിഗണിച്ചിരുന്നില്ലെന്ന് പ്രോസിക്യൂട്ടഷന്‍ ചൂണ്ടിക്കാട്ടി. ആസ്പത്രി ജീവനക്കാരുടെ മൊഴിയും ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തില്‍ വകുപ്പ് 304 നിലനില്‍ക്കുമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതിയായ ശ്രീറാം ഒരു ഡോക്ടറായിട്ടു കൂടി തെളിവുകള്‍ നശിപ്പിക്കുവാനായി പരിശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അപകടത്തിന് ശേഷം സര്‍ക്കാര്‍ ഡോക്ടര്‍ നിര്‍ദേശിച്ച ആസ്പത്രിയിലേക്കല്ല ശ്രീറാം പോയത്. വിടുതല്‍ ഹര്‍ജിയില്‍ ഐ.പി.സി വകുപ്പ് 304 ഒഴിവാക്കിയത് തെറ്റാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒക്ടോബര്‍ 19ലെ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.