പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സഹാചര്യത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ആറ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് രാജ വിജയരാഘവനാണ് സ്‌കൂള്‍ തലത്തില്‍ പരീക്ഷ നടത്തി നിലവാരം വിലയിരുത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്. സെപ്റ്റംബര്‍ ആറു മുതലാണ് പ്ലസ് വണ്‍ പരീക്ഷ നടക്കുന്നത്. കോവിഡും ലോക്ഡൗണും മൂലം ക്ലാസുകള്‍ ഫലപ്രദമായി നടന്നിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്റര്‍നെറ്റ് […]

കൊച്ചി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സഹാചര്യത്തില്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ആറ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് രാജ വിജയരാഘവനാണ് സ്‌കൂള്‍ തലത്തില്‍ പരീക്ഷ നടത്തി നിലവാരം വിലയിരുത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്.

സെപ്റ്റംബര്‍ ആറു മുതലാണ് പ്ലസ് വണ്‍ പരീക്ഷ നടക്കുന്നത്. കോവിഡും ലോക്ഡൗണും മൂലം ക്ലാസുകള്‍ ഫലപ്രദമായി നടന്നിട്ടില്ലെന്നും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്റര്‍നെറ്റ് സൗകര്യവും ഇല്ലാത്തതിനാല്‍ നിരവധി പേര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനായില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഫലപ്രദമായി നടത്തിയത് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഈ വാദത്തെ എതിര്‍ക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.

അടുത്തിടെ നടത്തിയ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ ഒരു ലക്ഷം വിദ്യാര്‍ഥികളാണ് ഓഫ്ലൈനായി എഴുതിയത്. സാങ്കേതിക സര്‍വകലാശാലയും ഓഫ്ലൈനായി പരീക്ഷ നടത്തി. നാലു ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് അക്കാദമിക് ഷെഡ്യൂള്‍ തകിടം മറിക്കുമെന്നും ഇത് വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് ഹരജി തള്ളിയത്.

Related Articles
Next Story
Share it