മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ കുക്കറിഷോ; രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ കുക്കറിഷോ ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന രഹ്ന ഫാത്തിമയുടെ ഹരജിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ തള്ളിയത്. കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു രഹ്നക്കെതിരായ കേസ്.സമൂഹ മാധ്യമങ്ങളില്‍ 'ഗോമാതാ ഉലര്‍ത്ത്' എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. യൂട്യൂബ് ചാനല്‍ വഴി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി പാചക […]

കൊച്ചി: മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ കുക്കറിഷോ ചെയ്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന രഹ്ന ഫാത്തിമയുടെ ഹരജിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ തള്ളിയത്. കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു രഹ്നക്കെതിരായ കേസ്.
സമൂഹ മാധ്യമങ്ങളില്‍ 'ഗോമാതാ ഉലര്‍ത്ത്' എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന കുക്കറി വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. യൂട്യൂബ് ചാനല്‍ വഴി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തി രഹ്ന വിവാദത്തിലായിരുന്നു. പിന്നാലെ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എന്‍എല്‍ രഹനയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.