നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്. കേസില്‍ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. അതേസമയം അടുത്ത മാസം 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. തെളിവുകളുടെ ആധികാരികതയിലേക്ക് ഈ ഘട്ടത്തില്‍ കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു. നടിയെ അക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആക്രമണ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി […]

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇന്ന് രാവിലെയാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്. കേസില്‍ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ ഹൈക്കോടതി അനുമതി നല്‍കി. അതേസമയം അടുത്ത മാസം 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. തെളിവുകളുടെ ആധികാരികതയിലേക്ക് ഈ ഘട്ടത്തില്‍ കടക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
നടിയെ അക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആക്രമണ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഡിസംബറില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നു വിചാരണക്കോടതിയില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത അന്വേഷണ സംഘം കേസില്‍ തുടരന്വേഷണം ആരംഭിച്ചിരുന്നു. ഇതിനെതിരെ ദിലീപ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
കോടതി നടപടികള്‍ ചോദ്യം ചെയ്യാന്‍ ദിലീപിന് നിയമ അവകാശമില്ലെന്ന് അതിജീവിതയായ നടി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ച് പ്രതിയെ കേള്‍ക്കേണ്ടതില്ലെന്നും സുപ്രീം കോടതി വിധികള്‍ ഉദ്ധരിച്ച് നടി കോടതിയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it