മരംമുറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മരംമുറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലും വനം വകുപ്പിന്റെ നേതൃത്വത്തിലും രണ്ട് തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇത് രണ്ടും ഫലപ്രദമായി മുന്നോട്ട് പോകുകയാണ്. ഈ കേസ് സി.ബി.ഐക്ക് ഏറ്റെടുത്ത് അന്വേഷിക്കാന്‍ നിയമപരമായി കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം മരംമുറി സംബന്ധിച്ച ഉത്തരവ് ദുരുദ്ദേശപരമാണെന്ന് ഹര്‍ജിക്കാര്‍ […]

കൊച്ചി: മരംമുറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.

ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലും വനം വകുപ്പിന്റെ നേതൃത്വത്തിലും രണ്ട് തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇത് രണ്ടും ഫലപ്രദമായി മുന്നോട്ട് പോകുകയാണ്. ഈ കേസ് സി.ബി.ഐക്ക് ഏറ്റെടുത്ത് അന്വേഷിക്കാന്‍ നിയമപരമായി കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം മരംമുറി സംബന്ധിച്ച ഉത്തരവ് ദുരുദ്ദേശപരമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ അറിവോടെയുള്ള ഉത്തരവില്‍ സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Related Articles
Next Story
Share it