തനിക്കെതിരായ ഭീഷണിക്ക് പിന്നില്‍ നടന്‍ ദിലീപാണെന്ന് നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷി ഹൈക്കോടതിയില്‍; ജാമ്യം അനുവദിച്ചു, 29ന് പ്രത്യേക കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശം

കാസര്‍കോട്: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനാണ് ജാമ്യം നല്‍കിയത്. നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ 29ന് ഹാജരാകാനും അന്ന് 50,000 രൂപയുടെ ബോണ്ടിലും സമാനതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലും ജാമ്യം നല്‍കാനുമാണ് ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസ് വി. ഷെര്‍സി നിര്‍ദേശം നല്‍കിയത്. വിസ്താരത്തിന് എന്നാണ് ഹാജരാകേണ്ടതെന്നറിയിക്കാനും നിര്‍ദേശമുണ്ട്. നടിയെ അക്രമിച്ച കേസിലെ എട്ടാംപ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹരജിയെ തുടര്‍ന്ന് വിപിന്‍ലാലിനെ […]

കാസര്‍കോട്: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനാണ് ജാമ്യം നല്‍കിയത്. നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ 29ന് ഹാജരാകാനും അന്ന് 50,000 രൂപയുടെ ബോണ്ടിലും സമാനതുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലും ജാമ്യം നല്‍കാനുമാണ് ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസ് വി. ഷെര്‍സി നിര്‍ദേശം നല്‍കിയത്. വിസ്താരത്തിന് എന്നാണ് ഹാജരാകേണ്ടതെന്നറിയിക്കാനും നിര്‍ദേശമുണ്ട്. നടിയെ അക്രമിച്ച കേസിലെ എട്ടാംപ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹരജിയെ തുടര്‍ന്ന് വിപിന്‍ലാലിനെ അറസ്റ്റ് ചെയ്ത് സാക്ഷിവിസ്താരത്തിന് ഹാജരാക്കണമെന്ന് വിചാരണകോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് വിപിന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. വിപിന്‍ലാലിന്റെ ഹരജി ഹൈക്കോടതി ബുധനാഴ്ചയാണ് പരിഗണിച്ചത്. പ്രോസിക്യൂഷന് അനുകൂലമായി തെളിവ് നല്‍കുന്നത് തടയാനാണ് വിപിന്‍ലാലിനെതിരെ ദിലീപ് വിചാരണക്കോടതിയില്‍ പരാതി നല്‍കിയതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതെന്നും വഴങ്ങാതിരുന്നതിനാലാണ് പ്രദീപ് കോട്ടത്തലയെ ഉപയോഗിച്ച് ഭീഷണി മുഴക്കിയതെന്നും വിപിന്‍ലാല്‍ ബോധിപ്പിച്ചു. നടിയെ അക്രമിച്ച കേസില്‍ താന്‍ കുറ്റവാളിയല്ലെന്നും മറ്റൊരു കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ ദിലീപിന് നല്‍കാന്‍ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് കത്തെഴുതിക്കൊടുത്തെന്ന പേരില്‍ പ്രതിചേര്‍ക്കുകയായിരുന്നുവെന്നും വിപിന്‍ലാല്‍ വ്യക്തമാക്കി. അതിനിടെ ദിലീപിന്റെ അഭിഭാഷകന് കോവിഡ് സ്ഥിരീകരിച്ചതോടെ നടിയെ അക്രമിച്ച കേസിന്റെ സാക്ഷിവിസ്താരം വിചാരണക്കോടതി താതക്കാലികമായി നിര്‍ത്തിവെച്ചു. ഫെബ്രുവരി എട്ടിന് പുനരാരംഭിക്കും.

Related Articles
Next Story
Share it