തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ മോഷണത്തിന് വേണ്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഹൈകോടതി വെറുതെ വിട്ടു

കൊച്ചി: തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഹൈകോടതി വെറുതെ വിട്ടു. തിരുവനന്തപുരം വെണ്‍പകല്‍ മേലേപുത്തന്‍വീട്ടില്‍ റോസമ്മയെ (70) കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി തിരുവനന്തപുരം മഞ്ഞക്കോട് പുളിച്ചിമാവുനിന്ന വീട്ടില്‍ ബിജുവെന്ന ബിജുകുമാറിനെയാണ് വെറുതെ വിട്ടത്. നേരത്തെ നെയ്യാറ്റിന്‍കര അഡീ. സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വെറുതെവിട്ടത്. പ്രതിയെ ശിക്ഷിക്കാന്‍ മതിയായതല്ല പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാഹചര്യ തെളിവുകളെന്ന് […]

കൊച്ചി: തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ മോഷണത്തിനിടെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഹൈകോടതി വെറുതെ വിട്ടു. തിരുവനന്തപുരം വെണ്‍പകല്‍ മേലേപുത്തന്‍വീട്ടില്‍ റോസമ്മയെ (70) കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി തിരുവനന്തപുരം മഞ്ഞക്കോട് പുളിച്ചിമാവുനിന്ന വീട്ടില്‍ ബിജുവെന്ന ബിജുകുമാറിനെയാണ് വെറുതെ വിട്ടത്. നേരത്തെ നെയ്യാറ്റിന്‍കര അഡീ. സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വെറുതെവിട്ടത്.

പ്രതിയെ ശിക്ഷിക്കാന്‍ മതിയായതല്ല പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാഹചര്യ തെളിവുകളെന്ന് വിലയിരുത്തിയാണ് ഉത്തരവ്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചതില്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2005 ഏപ്രില്‍ രണ്ടിന് രാത്രി റോസമ്മയുടെ വീട്ടില്‍ ഓടിളക്കി അകത്തുകയറിയ ബിജുവും രണ്ടാംപ്രതി പ്രമോദും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നെന്നാണ് കേസ്.

പ്രമോദ് ഇപ്പോഴും ഒളിവിലാണ്. ബിജുവിനെതിരെ ആദ്യം സമര്‍പ്പിച്ച കുറ്റപത്രം പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മടക്കിയശേഷം പുതുക്കി നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിചാരണ. തുടര്‍ന്ന് വിധിച്ച ശിക്ഷ ചോദ്യം ചെയ്ത് ബിജു അപ്പീല്‍ ഹരജി നല്‍കുകയായിരുന്നു. തൊണ്ടിമുതല്‍ കണ്ടെടുക്കുന്നതിലും വിരലടയാളം ശേഖരിച്ച് പരിശോധിക്കുന്നതിലും കാലതാമസം വരുത്തിയതടക്കം തെളിവുശേഖരണ നടപടികളില്‍ ഗുരുതര വീഴ്ചയുണ്ടായതായി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

വിചാരണക്ക് വിധേയനാകാത്ത രണ്ടാംപ്രതി പ്രമോദിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന വിചാരണ കോടതിയുടെ രേഖപ്പെടുത്തല്‍ വിചാരണയെ തന്നെ അട്ടിമറിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത്തരം നിഗമനങ്ങള്‍ വിചാരണ കോടതികള്‍ ശ്രദ്ധയോടെ നടത്തണമെന്ന് നിര്‍ദേശിച്ച ഹൈകോടതി, ഉത്തരവില്‍ നിന്ന് ഈ കണ്ടെത്തല്‍ നീക്കം ചെയ്യുകയും ചെയ്തു.

Related Articles
Next Story
Share it