പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം
ബദിയടുക്ക: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ രണ്ടുപ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എടനീരിലെ മുസ്തഫ, ആദൂര്‍ സ്വദേശി കെ.കെ തങ്ങള്‍ എന്ന കുഞ്ഞിക്കോയ തങ്ങള്‍ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. 2022ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ടയിലുള്ള ക്വാര്‍ട്ടേഴ്സില്‍ നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ കയറ്റിക്കൊണ്ടുവരികയും അവിടെ നിന്ന് ആദൂരിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ഗോവയിലേക്ക് കൊണ്ടുപോയി പതിമൂന്നോളം പേര്‍ക്ക് കാഴ്ചവെച്ചു. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ ജുവനൈല്‍ […]

ബദിയടുക്ക: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ രണ്ടുപ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എടനീരിലെ മുസ്തഫ, ആദൂര്‍ സ്വദേശി കെ.കെ തങ്ങള്‍ എന്ന കുഞ്ഞിക്കോയ തങ്ങള്‍ എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. 2022ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ടയിലുള്ള ക്വാര്‍ട്ടേഴ്സില്‍ നിന്ന് കാസര്‍കോട്ടേക്ക് കാറില്‍ കയറ്റിക്കൊണ്ടുവരികയും അവിടെ നിന്ന് ആദൂരിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ഗോവയിലേക്ക് കൊണ്ടുപോയി പതിമൂന്നോളം പേര്‍ക്ക് കാഴ്ചവെച്ചു. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലാണ് പാര്‍പ്പിച്ചിരുന്നത്. ഇതിനിടെ പെണ്‍കുട്ടിയെ മുസ്തഫ മംഗളൂരുവിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. ഈ സംഭവത്തില്‍ 2024 ജൂണ്‍ 25ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതോടെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്നതിനിടെയാണ് മുസ്തഫയും കുഞ്ഞിക്കോയ തങ്ങളും ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്.