18 കോടിക്ക് കാത്തുനില്‍ക്കാതെ കുഞ്ഞു ഇമ്രാന്‍ യാത്രയായി; പിരിച്ച 15 കോടി മറ്റു കുട്ടികളുടെ ചികിത്സയ്ക്കായി ചെലവഴിച്ചുകൂടെയെന്ന് ഹൈകോടതി

കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അസ്‌ട്രോഫിയെന്ന രോഗം ബാധിച്ച് മരിച്ച കുഞ്ഞു ഇമ്രാന്റെ ചികിത്സാര്‍ത്ഥം പിരിച്ച പണം മറ്റു കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിച്ചുകൂടെയെന്ന് ഹൈകോടതി. ചികിത്സാര്‍ത്ഥം പിരിച്ച 15 കോടി രൂപ എന്ത് ചെയ്തു എന്ന് അറിയിക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. അപൂര്‍വ്വരോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയായിരുന്നു ഹൈകോടതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ സ്വദേശികളുടെ എസ്.എം.എ ബാധിച്ച ആറുമാസം പ്രായമുള്ള കുഞ്ഞ് മരണത്തിന് […]

കൊച്ചി: സ്‌പൈനല്‍ മസ്‌കുലാര്‍ അസ്‌ട്രോഫിയെന്ന രോഗം ബാധിച്ച് മരിച്ച കുഞ്ഞു ഇമ്രാന്റെ ചികിത്സാര്‍ത്ഥം പിരിച്ച പണം മറ്റു കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിച്ചുകൂടെയെന്ന് ഹൈകോടതി. ചികിത്സാര്‍ത്ഥം പിരിച്ച 15 കോടി രൂപ എന്ത് ചെയ്തു എന്ന് അറിയിക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. അപൂര്‍വ്വരോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയായിരുന്നു ഹൈകോടതിയുടെ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണ സ്വദേശികളുടെ എസ്.എം.എ ബാധിച്ച ആറുമാസം പ്രായമുള്ള കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. കുഞ്ഞ് ജനിച്ചതു മുതല്‍ വെന്റിലേറ്ററിലായിരുന്നു. നേരത്തെ എസ് എം എ ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ കുട്ടിക്ക് 18 കോടി രൂപ പിരിവെടുത്ത് ചികിത്സ നടത്തിയതിന് പിന്നാലെയാണ് ഇമ്രാന് വേണ്ടിയും കേരളം കൈകോര്‍ത്തത്. എന്നാല്‍ 15 കോടി രൂപ ബാങ്ക് അക്കൗണ്ടിലെത്തിയെങ്കിലും കഴിഞ്ഞ ദിവസം ഇമ്രാന്‍ മരണപ്പെട്ടു.

Related Articles
Next Story
Share it