മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. മാനസയെ താമസ സ്ഥലത്തെത്തി വെടിവെച്ച ഒന്നാം പ്രതി രഖിലിന്റെ സുഹൃത്താണ് ആദിത്യന്‍. രഖിലിനെ തോക്ക് വാങ്ങാന്‍ സഹായിച്ചുവെന്നാണ് ആദിത്യനെതിരായ കുറ്റം. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പ്രതിയുടെ വാദം. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായിരുന്ന മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കി. രണ്ടാംപ്രതി ആദിത്യന്റെ ജാമ്യാപേക്ഷയിലാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

മാനസയെ താമസ സ്ഥലത്തെത്തി വെടിവെച്ച ഒന്നാം പ്രതി രഖിലിന്റെ സുഹൃത്താണ് ആദിത്യന്‍. രഖിലിനെ തോക്ക് വാങ്ങാന്‍ സഹായിച്ചുവെന്നാണ് ആദിത്യനെതിരായ കുറ്റം. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പ്രതിയുടെ വാദം. സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

Related Articles
Next Story
Share it