എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറ് മൂലം ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കി

കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലിയും ഭാര്യയും യാത്രചെയ്ത ഹെലികോപ്റ്റര്‍ യാത്രക്കിടെ തകരാറിലായതിനെ തുടര്‍ന്ന് ചതുപ്പ് നിലത്തില്‍ അടിയന്തിരമായി ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാട്ടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യൂസഫലിയേയും ഭാര്യയേയും കൂടാതെ രണ്ടു പൈലറ്റുമാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. എല്ലാവരേയും ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ സുരക്ഷിതരാണെന്ന് ഡി.സി.പി പറഞ്ഞു. യൂസഫലിക്ക് നേരിയ നടുവേദനയുണ്ട്. ഇദ്ദേഹത്തെ സ്‌കാനിംഗിന് വിധേയനാക്കും. രാവിലെ 8.30ഓടെയായിരുന്നു സംഭവം. കൊച്ചിയിലെ തന്നെ ലേക്‌ഷോര്‍ ആസ്പത്രിയിലേക്ക് ബന്ധുവിനെ കാണാന്‍ പോകുകയായിരുന്നു യൂസഫലിയും ഭാര്യയും. പനങ്ങാട്ടുള്ള ഫിഷറീസ് […]

കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലിയും ഭാര്യയും യാത്രചെയ്ത ഹെലികോപ്റ്റര്‍ യാത്രക്കിടെ തകരാറിലായതിനെ തുടര്‍ന്ന് ചതുപ്പ് നിലത്തില്‍ അടിയന്തിരമായി ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാട്ടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യൂസഫലിയേയും ഭാര്യയേയും കൂടാതെ രണ്ടു പൈലറ്റുമാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. എല്ലാവരേയും ആസ്പത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ സുരക്ഷിതരാണെന്ന് ഡി.സി.പി പറഞ്ഞു. യൂസഫലിക്ക് നേരിയ നടുവേദനയുണ്ട്. ഇദ്ദേഹത്തെ സ്‌കാനിംഗിന് വിധേയനാക്കും. രാവിലെ 8.30ഓടെയായിരുന്നു സംഭവം. കൊച്ചിയിലെ തന്നെ ലേക്‌ഷോര്‍ ആസ്പത്രിയിലേക്ക് ബന്ധുവിനെ കാണാന്‍ പോകുകയായിരുന്നു യൂസഫലിയും ഭാര്യയും. പനങ്ങാട്ടുള്ള ഫിഷറീസ് കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറക്കാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും തകരാറിനെ തുടര്‍ന്ന് 200 മീറ്റര്‍ മാറിയുള്ള ചതുപ്പിലേക്ക് ഇടിച്ചിറക്കുകയായിരുന്നു. ജനവാസമുള്ള കേന്ദ്രത്തിന് മുകളില്‍വെച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്ത് കൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവസമയത്ത് കാറ്റും നേരിയ മഴയുമുണ്ടായിരുന്നു. ചതുപ്പില്‍ ഭാഗികമായി പൂണ്ട നിലയിലാണ് ഹെലികോപ്റ്ററുള്ളത്. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് ഓടിയെത്തി.

Related Articles
Next Story
Share it