വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റേര്‍സ് ഫോറം യാത്രയയപ്പ് നല്‍കി

കാസര്‍കോട്: വിദ്യാഭ്യാസ ജില്ലയില്‍ ഈ വര്‍ഷം വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റേര്‍സ് ഫോറം യാത്രയയപ്പ് നല്‍കി. കാസര്‍കോട് വിദ്യഭ്യാസ ജില്ലാ ഓഫീസര്‍ നന്ദികേശന്റെ അധ്യക്ഷതയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുഷ്പ കെ.വി. ഉദ്ഘാടനം ചെയ്തു. ഗുരുമൂര്‍ത്തി എന്‍. (ജി.എച്ച്.എസ്.എസ്. ചന്ദ്രഗിരി), ശാരദ (ജി.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്), സുധീര്‍ കുമാര്‍ റൈ (എസ്.ജി.എച്ച്.എസ്.എസ്.കാട്ടുകുക്കെ), കൃഷ്ണന്‍ നമ്പൂതിരി (ജി.എച്ച്.എസ്.എസ്.ബേത്തൂര്‍പാറ), വിജയന്‍ പി.ടി. (ജി.എച്ച്.എസ്. കുറ്റിക്കോല്‍), വെങ്കട്ടരാജ (എം.സി.എച്ച്.എസ്.എസ്. നീര്‍ച്ചാല്‍), രാധ കെ. (സി.എച്ച്.എസ്.എസ്. ചട്ടഞ്ചാല്‍), രാമണ്ണ (ജി.എച്ച്.എസ്.എസ്. ദേലംപാടി) എന്നിവരാണ് […]

കാസര്‍കോട്: വിദ്യാഭ്യാസ ജില്ലയില്‍ ഈ വര്‍ഷം വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റേര്‍സ് ഫോറം യാത്രയയപ്പ് നല്‍കി. കാസര്‍കോട് വിദ്യഭ്യാസ ജില്ലാ ഓഫീസര്‍ നന്ദികേശന്റെ അധ്യക്ഷതയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുഷ്പ കെ.വി. ഉദ്ഘാടനം ചെയ്തു. ഗുരുമൂര്‍ത്തി എന്‍. (ജി.എച്ച്.എസ്.എസ്. ചന്ദ്രഗിരി), ശാരദ (ജി.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ്), സുധീര്‍ കുമാര്‍ റൈ (എസ്.ജി.എച്ച്.എസ്.എസ്.കാട്ടുകുക്കെ), കൃഷ്ണന്‍ നമ്പൂതിരി (ജി.എച്ച്.എസ്.എസ്.ബേത്തൂര്‍പാറ), വിജയന്‍ പി.ടി. (ജി.എച്ച്.എസ്. കുറ്റിക്കോല്‍), വെങ്കട്ടരാജ (എം.സി.എച്ച്.എസ്.എസ്. നീര്‍ച്ചാല്‍), രാധ കെ. (സി.എച്ച്.എസ്.എസ്. ചട്ടഞ്ചാല്‍), രാമണ്ണ (ജി.എച്ച്.എസ്.എസ്. ദേലംപാടി) എന്നിവരാണ് ഈ വര്‍ഷം വിരമിക്കുന്നത്.
കാസര്‍കോട് ഡയറ്റ് സീനിയര്‍ ലക്ചര്‍ രഘുറാം ഭട്ട്, അഗസ്റ്റിന്‍ ബര്‍നാഡ് (എ.ഇ.ഒ. കാസര്‍കോട്), യതീഷ്‌കുമാര്‍ റൈ (എ.ഇ.ഒ.കുമ്പള), നാരായണന്‍ ദേലമ്പാടി (ഡി.പി.ഒ., എസ്എസ്.കെ.), കാസിം(ബി.പി.ഒ.,എസ.്എസ്.കെ.) തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റേര്‍സ് ഫോറം കണ്‍വീനര്‍ രാജീവന്‍ കെ.ഒ. സ്വാഗതവും ട്രഷറര്‍ ശ്രീഷ കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it