ദേശീയപാതയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുല്ലൂര്‍ പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്നു

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുല്ലൂര്‍ പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസമുണ്ടായി. പാലത്തിന്റെ കിഴക്കു വശത്ത് സ്ഥാപിച്ച ഗര്‍ഡറാണ് താഴേക്ക് പതിച്ചത്. നാലരയോടെയാണ് അപകടം. ആളപായമില്ല. മൂലക്കണ്ടത്തെ വളവ് കുറയ്ക്കാന്‍ നിലവിലെ ദേശീയ പാതയുടെ ഭാഗത്തു നിര്‍മ്മിക്കുന്ന പാലത്തിന്റെ ഗര്‍ഡറുകളാണ് വീണത്. ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിങ്ങ് ആന്റ്ഇന്‍ഫ്രാസ്ട്രക്ടര്‍ ലിമിറ്റഡ് (മെയില്‍) ആണ് കരാറുകാര്‍. ഉഗ്ര ശബ്ദത്തോടെയാണ് പാലം വീണത്. 200 മീറ്റര്‍ അകലെ വരെ […]

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുല്ലൂര്‍ പാലത്തിന്റെ ഗര്‍ഡര്‍ തകര്‍ന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസമുണ്ടായി. പാലത്തിന്റെ കിഴക്കു വശത്ത് സ്ഥാപിച്ച ഗര്‍ഡറാണ് താഴേക്ക് പതിച്ചത്. നാലരയോടെയാണ് അപകടം. ആളപായമില്ല. മൂലക്കണ്ടത്തെ വളവ് കുറയ്ക്കാന്‍ നിലവിലെ ദേശീയ പാതയുടെ ഭാഗത്തു നിര്‍മ്മിക്കുന്ന പാലത്തിന്റെ ഗര്‍ഡറുകളാണ് വീണത്. ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിങ്ങ് ആന്റ്ഇന്‍ഫ്രാസ്ട്രക്ടര്‍ ലിമിറ്റഡ് (മെയില്‍) ആണ് കരാറുകാര്‍. ഉഗ്ര ശബ്ദത്തോടെയാണ് പാലം വീണത്. 200 മീറ്റര്‍ അകലെ വരെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. നിര്‍മ്മാണം നടക്കവേ 2022 ഒക്ടോബര്‍ 28 ന് പെരിയയിലെ അടിപ്പാതയുടെ മേല്‍ഭാഗവും തകര്‍ന്നു വീണിരുന്നു. പാലം വീണ സംഭവത്തെക്കുറിച്ച് പുറമേനിന്നുള്ള മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മേഘ കമ്പനി അധികൃതര്‍ പറഞ്ഞു.

Related Articles
Next Story
Share it