ദേശീയപാത നവീകരണം: കുഴികളില്‍ വീണുള്ള അപകടം പതിവായി; കുമ്പളയില്‍ ഓവുചാലില്‍ വീണ് ഗള്‍ഫുകാരന് പരിക്ക്
കുമ്പള: ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി എടുത്ത കുഴികളിലും ഓവുചാലുകളിലും വീണുള്ള അപകടങ്ങള്‍ നിത്യസംഭവമായി മാറുന്നു.കുമ്പളയില്‍ ഓവുചാല്‍ കുഴിയിലേക്ക് വീണ് ഗള്‍ഫുകാരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. കുമ്പള പഴയ എക്‌സൈസ് ഓഫീസിന് സമീപത്തെ എ.രെ. ഫവാസി (35) നാണ് പരിക്കേറ്റത്. പള്ളിയില്‍ പോയി രാത്രി 9 മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് സമീപം ഓവുചാലിന് വേണ്ടി എടുത്ത കുഴിയിലേക്ക് വീഴുകയായിരുന്നു.കുഴിയുടെ അടുത്തായി സൂക്ഷിച്ച സ്ലാമ്പിലേക്ക് വീണാണ് ഇടത് കാലിന് സാരമായി പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ […]

കുമ്പള: ദേശീയപാതയുടെ നവീകരണത്തിന്റെ ഭാഗമായി എടുത്ത കുഴികളിലും ഓവുചാലുകളിലും വീണുള്ള അപകടങ്ങള്‍ നിത്യസംഭവമായി മാറുന്നു.
കുമ്പളയില്‍ ഓവുചാല്‍ കുഴിയിലേക്ക് വീണ് ഗള്‍ഫുകാരന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. കുമ്പള പഴയ എക്‌സൈസ് ഓഫീസിന് സമീപത്തെ എ.രെ. ഫവാസി (35) നാണ് പരിക്കേറ്റത്. പള്ളിയില്‍ പോയി രാത്രി 9 മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീടിന് സമീപം ഓവുചാലിന് വേണ്ടി എടുത്ത കുഴിയിലേക്ക് വീഴുകയായിരുന്നു.
കുഴിയുടെ അടുത്തായി സൂക്ഷിച്ച സ്ലാമ്പിലേക്ക് വീണാണ് ഇടത് കാലിന് സാരമായി പരിക്കേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ഫവാസിന് ചികിത്സക്കായി ഒരു ലക്ഷം രൂപയോളം ചെലവായി.
ഈ മാസം ആവസാനം ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയാണ് ഫവാസിന് ഓവുചാലില്‍ വീണ് പരിക്കേറ്റത്.
ആറ് മാസം വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ദേശീയപാത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
7 മാസം മുമ്പ് ആരിക്കാടിയില്‍ ദേശീയപാത നവീകരണത്തിനായി എടുത്ത കുഴിയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞങ്ങാട് സ്വദേശി മരിച്ചിരുന്നു. മഞ്ചേശ്വരത്ത് ഓട്ടോ ഓവുചാല്‍ കുഴിലേക്ക് വീണ് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉപ്പളയില്‍ ഒന്നര മാസം മുമ്പ് ബുള്ളറ്റ് കുഴിയിലേക്ക് വീണ് യാത്രക്കാരന് പരിക്കേല്‍ക്കുയും ഉണ്ടായി. കുഴികള്‍ക്കും ഓവുചാലിനും സമീപം അപകടസൂചനാ ബോര്‍ഡോ വേലിയോ സ്ഥാപിക്കാത്തതാണ് അപകടം വര്‍ധിക്കാന്‍ കാരണമാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.