നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു
ബദിയടുക്ക: തേപ്പ് ജോലിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശി വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് മരിച്ചു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അമര്‍ ചന്ദ്‌സിംഗ് (22) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് ജോലിക്കായി കാസര്‍കോട്ടെത്തിയത്. മുണ്ട്യത്തടുക്കക്ക് സമീപം ഷേണി കുണ്ടക്കട്ടയിലെ സ്വകാര്യ വ്യക്തിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തേപ്പ് ജോലി ചെയ്തുവരികയായിരുന്നു. ഈ വീടിന്റെ ഒന്നാംനിലയിലായിരുന്നു തൊഴിലാളികള്‍ താമസിച്ചിരുന്നത്. 16ന് രാത്രി ഒമ്പതരയോടെ അമര്‍ചന്ദ്‌സിംഗ് കാല്‍ വഴുതി താഴെ വീണത്. ഗുരുതരമായി പരിക്കേറ്റ അമറിനെ ആദ്യം കുമ്പളയിലേയും പിന്നീട് മംഗളൂരുവിലേയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. […]

ബദിയടുക്ക: തേപ്പ് ജോലിക്കെത്തിയ പശ്ചിമബംഗാള്‍ സ്വദേശി വീടിന്റെ ഒന്നാംനിലയില്‍ നിന്ന് വീണ് മരിച്ചു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി അമര്‍ ചന്ദ്‌സിംഗ് (22) ആണ് മരിച്ചത്. ഒരുമാസം മുമ്പാണ് ജോലിക്കായി കാസര്‍കോട്ടെത്തിയത്. മുണ്ട്യത്തടുക്കക്ക് സമീപം ഷേണി കുണ്ടക്കട്ടയിലെ സ്വകാര്യ വ്യക്തിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തേപ്പ് ജോലി ചെയ്തുവരികയായിരുന്നു. ഈ വീടിന്റെ ഒന്നാംനിലയിലായിരുന്നു തൊഴിലാളികള്‍ താമസിച്ചിരുന്നത്. 16ന് രാത്രി ഒമ്പതരയോടെ അമര്‍ചന്ദ്‌സിംഗ് കാല്‍ വഴുതി താഴെ വീണത്. ഗുരുതരമായി പരിക്കേറ്റ അമറിനെ ആദ്യം കുമ്പളയിലേയും പിന്നീട് മംഗളൂരുവിലേയും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പാസ്റ്റ്യന്‍ അരുണ്യ-സുനിത സിംഗ് ദമ്പതികളുടെ മകനാണ്. ഭാര്യ: സുറോപ സിംഗ്. സഹോദരങ്ങള്‍: കരുണ്‍പത് സിംഗ്, ജയശ്രീ സിംഗ്, ദേവശ്രീ സിംഗ്.