അദീക്ക തുരുത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന സംഘം തഹസില്‍ദാരെ കണ്ടപ്പോള്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു

ഉപ്പള: അതീക്ക പുഴയുടെ തുരുത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നെത്തിയ തഹസില്‍ദാരെ കണ്ടപ്പോള്‍ സംഘം പുഴയില്‍ ചാടി രക്ഷപ്പെട്ടു. അധികൃതരുടെ ഒത്താശയോടെയാണ് ഇവിടെ നിന്ന് മരങ്ങള്‍ മുറിക്കുന്നതെന്ന് ആക്ഷേപമുണ്ട്. അതീക്ക പുഴയുടെ തുരുത്തില്‍ നിന്ന് കര്‍ണാടക സ്വദേശിയുടെ നേതൃത്വത്തിലാണ് വന്‍ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതെന്നാണ് വിവരം. അക്വേഷ്യ, കാറ്റാടി പോലുള്ള മരങ്ങളാണ് വ്യാപകമായി കടത്തുന്നത്. ഇവിടെ ഏക്കര്‍ കണക്കിന് സ്ഥലത്ത് നിന്ന് പകല്‍ സമയങ്ങളില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മരങ്ങള്‍ മുറിക്കുകയും രാത്രിയില്‍ തോണികളില്‍ […]

ഉപ്പള: അതീക്ക പുഴയുടെ തുരുത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നെത്തിയ തഹസില്‍ദാരെ കണ്ടപ്പോള്‍ സംഘം പുഴയില്‍ ചാടി രക്ഷപ്പെട്ടു. അധികൃതരുടെ ഒത്താശയോടെയാണ് ഇവിടെ നിന്ന് മരങ്ങള്‍ മുറിക്കുന്നതെന്ന് ആക്ഷേപമുണ്ട്. അതീക്ക പുഴയുടെ തുരുത്തില്‍ നിന്ന് കര്‍ണാടക സ്വദേശിയുടെ നേതൃത്വത്തിലാണ് വന്‍ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതെന്നാണ് വിവരം. അക്വേഷ്യ, കാറ്റാടി പോലുള്ള മരങ്ങളാണ് വ്യാപകമായി കടത്തുന്നത്. ഇവിടെ ഏക്കര്‍ കണക്കിന് സ്ഥലത്ത് നിന്ന് പകല്‍ സമയങ്ങളില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് മരങ്ങള്‍ മുറിക്കുകയും രാത്രിയില്‍ തോണികളില്‍ എത്തിച്ച് മഞ്ചേശ്വരത്ത് നിന്ന് ലോറികളില്‍ കയറ്റി മില്ലുകളില്‍ എത്തിക്കുന്നതായാണ് വിവരം. മരം മുറിക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മഞ്ചേശ്വരം തഹസില്‍ദാറും സംഘവും പരിശോധനക്കെത്തിയത്. അതിനിടെയാണ് അഞ്ചംഗ സംഘം യന്ത്രവുമായി പുഴയില്‍ ചാടി രക്ഷപ്പെട്ടത്. അധികൃതരുടെ കണ്‍മുന്നില്‍ നിന്ന് രക്ഷപ്പെട്ട സംഘത്തിനെതിരെ കേസെടുക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വനംവകുപ്പ് നട്ടുപിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. കാട്ടില്‍വെച്ച് പന്നിയേയും മറ്റും കൊന്ന് പുഴയില്‍ തള്ളുന്നതായും പരാതിയുണ്ട്.

Related Articles
Next Story
Share it