ദുബായ്: രക്തദാനത്തിലൂടെ ഏറ്റവും വലിയ സാമൂഹ്യ സേവനമാണ് നിര്‍വഹിക്കുന്നതെന്നും രക്തദാനം ഒരു ജീവന് നിലനിര്‍ത്തലിന്റെ ഭാഗമാണെന്നും കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് ഹകീം കുന്നില്‍ അഭിപ്രായപ്പെട്ടു.
ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയും കൈന്‍ഡ്നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ചു ദേര നൈഫില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ആരുമല്ലാത്ത, രക്തം ആവശ്യള്ളവര്‍ക്ക് സ്വയം സന്നദ്ധമായി മുന്നോട്ടു വന്ന് രക്തം നല്‍കുന്നതായിരിക്കും നമ്മുടെ ജീവിതത്തില്‍ മറ്റൊരാള്‍ക്ക് നമ്മള് ചെയ്തു കൊടുക്കുന്ന ഏറ്റവും മഹത്തായ കാര്യവും കാരുണ്യവും. എന്നും പുണ്യറമദാനില്‍ പോലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കൊണ്ട് പാവപ്പെട്ട രോഗികള്‍ക്ക് അത്താണിയാവുന്ന കെ.എം.സി.സി.യുടെ പ്രവര്‍ത്തങ്ങള്‍ പ്രശംസനീയവും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല് മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്ങായി, കെ.പി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാനാച്ചേരി, എസ്.കെ.എസ്.എസ്.എഫ് ദുബായ്-കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് കനിയടുക്കം, ദുബായ് ഇന്‍കാസ് പ്രതിനിധികളായ നൗഷാദ് കന്യപ്പാടി, ഫിറോസ്, അയ്യൂബ് കൈന്‍ഡ്നെസ്സ്, ബ്ലഡ് ഡോനെഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, സിയാബ് തെരുവത്, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇബ്രാഹിം ബേരികെ, സൈഫുദ്ദീന് മൊഗ്രാല്‍, യൂസുഫ് ഷേണി, മന്‍സൂര്‍ മര്‍ത്യാ, ഹസ്കര്‍ ചൂരി സലാം ചേരങ്ങയി, സാബിത് പി.സി നെല്ലിക്കട്ട, ഇര്‍ഷാദ് നെല്ലിക്കട്ട, ജാഫര്‍ കൊവ്വല്‍, ഇബ്രാഹിം കെ.കെ തുടങ്ങിയവര്‍ സംബന്ധിച്ചു ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്സല് മെട്ടമ്മല്‍ നന്ദി പറഞ്ഞു.