സി.എച്ച് സെന്ററിന് സഹായധനം കൈമാറി

കാസര്‍കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദറലി തങ്ങളുടെ ആഹ്വാന പ്രകാരം ജില്ലാ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി പള്ളി പരിസരത്തും ശാഖാ തലങ്ങളിലും ബക്കറ്റ് പിരിവിലൂടെ സ്വരൂപ്പിച്ച സഹായ ധനം ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല സി.എച്ച്. സെന്റര്‍ വര്‍ക്കിങ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, ട്രഷറര്‍ എന്‍.എ. അബൂബക്കര്‍ എന്നിവര്‍ക്ക് കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ. […]

കാസര്‍കോട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദറലി തങ്ങളുടെ ആഹ്വാന പ്രകാരം ജില്ലാ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി പള്ളി പരിസരത്തും ശാഖാ തലങ്ങളിലും ബക്കറ്റ് പിരിവിലൂടെ സ്വരൂപ്പിച്ച സഹായ ധനം ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല സി.എച്ച്. സെന്റര്‍ വര്‍ക്കിങ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, ട്രഷറര്‍ എന്‍.എ. അബൂബക്കര്‍ എന്നിവര്‍ക്ക് കൈമാറി. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലീം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മണ്ഡലം സെക്രട്ടറി പി.എം. ഇഖ്ബാല്‍, ഉദുമ മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി എ.ബി. ഷാഫി, മുസ്ലീം ലീഗ് മുന്‍സിപ്പല്‍ പ്രസിഡണ്ട് കെ.എം. ബഷീര്‍, മധൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ഹാരിസ് ചൂരി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it